കോഴിക്കോട്: മുസ്ലിം ലീഗിൽ സംഘടനതെരഞ്ഞെടുപ്പ് ഇനിയും പൂർത്തിയാവാതിരിക്കെ ബേപ്പൂർ നിയോജകമണ്ഡലത്തിൽ വിഭാഗീയത പരിധിവിടുന്നു. ശാഖാകമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലയിടത്തും വ്യാപകമായ ക്രമക്കേടും കൈയാങ്കളിയുമുണ്ടായി. ഇതിനുപുറെമ കഴിഞ്ഞദിവസം പാർട്ടി മുനിസിപ്പൽ സെക്രട്ടറിയുടെ വീട്ടിൽ ഒരു വിഭാഗം അതിക്രമിച്ചുകയറി നേരം പുലരുവോളം കുത്തിയിരിപ്പ് നടത്തിയ സംഭവവുമുണ്ടായി. ലീഗ് ഫറോക്ക് മുനിസിപ്പൽ സെക്രട്ടറി ഇസ്മായീലിെൻറ വീട്ടിലാണ് സംഭവം. ഫറോക്ക് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാെൻറ നേതൃത്വത്തിലെത്തിയ ആറംഗ സംഘം ഇൗ വീട്ടിൽ ഇസ്മായീൽ ഇല്ലെന്നറിയിച്ചിട്ടും തിരിച്ചുപോവാതെ രാവിലെ ഒമ്പതുവരെ ഭീഷണിപ്പെടുത്തി കുത്തിയിരിക്കുകയായിരുന്നുവെന്ന് മക്കൾ പറഞ്ഞു. പുതിയ മെംബർഷിപ്പിെൻറ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട കൗൺസിൽ അംഗങ്ങളുടെ പേരുവിവരം ചോദിച്ചാണത്രെ ഇവരെത്തിയത്. ഇതിനിടെ ഇവർ പുറമെ നിന്ന് ഭക്ഷണം വരുത്തി കഴിച്ചതായും വീട്ടുകാർ പറഞ്ഞു. കോഴിക്കോട് കോർപറേഷനിലെ ബേപ്പൂർ, ചെറുവണ്ണൂർ, നല്ലളം മേഖലകളും ഫറോക്ക്, രാമനാട്ടുകാര നഗരസഭകളും കടലുണ്ടി പഞ്ചായത്തും ചേർന്നതാണ് ബേപ്പൂർ നിയോജകമണ്ഡലം. ഇതിൽ സംഘടനതെരഞ്ഞെടുപ്പ് പൂർത്തിയായ കടലുണ്ടി പഞ്ചായത്ത്, ബേപ്പൂർ മേഖല എന്നിവിടങ്ങളിൽ വ്യാപകക്രമക്കേടുകൾ നടന്നതായി സംസ്ഥാന ലീഗ് നേതൃത്വത്തിന് പരാതി ലഭിച്ചിട്ടുണ്ട്. ചെറുവണ്ണൂർ, നല്ലളം മേഖലയിൽ ഭാരവാഹികളെ കണ്ടെത്താൻ മാസങ്ങൾക്കുമുമ്പ് നടന്ന കൗൺസിൽ യോഗം അടിപിടിയിലാണ് കലാശിച്ചത്. ഇതിനെതുടർന്ന് സംസ്ഥാന നേതൃത്വം ഇടപ്പെട്ട് തുടർനടപടി നിർത്തിവെച്ചിരിക്കുകയാണ്. ഫറോക്ക് മുനിസിപ്പാലിറ്റി പാർട്ടി ഭാരവാഹി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങൾ. തെരഞ്ഞെടുപ്പിൽ മേൽക്കൈ നേടാൻ ജില്ല പ്രസിഡൻറ് സ്ഥാനത്തിനായി ശ്രമിക്കുന്ന സംസ്ഥാനനേതാവിെൻറ അടവുകളാണ് ഇൗ സംഭവങ്ങൾക്ക് പിന്നിലെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.