ഇന്ത്യയിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി- -ചെന്നിത്തല വടകര: ഇന്ത്യൻ ചരിത്രത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കുമായിരിക്കും പിണറായി വിജയനെന്ന് രമേശ് ചെന്നിത്തല. വടകര കോട്ടപ്പറമ്പിൽ നടന്ന 'പടയൊരുക്കം' യാത്രക്ക് നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.എം. സുധീരൻ ഉദ്ഘാടനം ചെയ്തു. കോടീശ്വരനായ തോമസ് ചാണ്ടിയുടെ വിരട്ടലിനു മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിയർക്കുകയാണെന്ന് സുധീരൻ പറഞ്ഞു. കൂടാളി അശോകൻ അധ്യക്ഷത വഹിച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി, കെ. സുധാകരൻ, കെ.പി. മോഹനൻ, എൻ.പി. അബ്ദുല്ല ഹാജി, എം.കെ. മുനീർ എം.എൽ.എ, ബെന്നി ബഹനാൻ, സി.പി. ജോൺ, മനയത്ത് ചന്ദ്രൻ, ഐ. മൂസ, എ.ടി. ശ്രീധരൻ എന്നിവർ സംസാരിച്ചു. യാത്രയെ മണ്ഡലം അതിർത്തിയായ കളിയാമ്പള്ളി പാലത്തിനു സമീപത്തു നിന്ന് നൂറുകണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ വടകര അഞ്ചുവിളക്കു ജങ്ഷനിലെത്തി സ്വീകരണ കേന്ദ്രമായ കോട്ടപ്പറമ്പിലേക്ക് ആനയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.