വടകര ടൗൺഹാൾ: കെ.എസ്.എഫ്.ഇ പ്രവാസിസംഗമം- -3.30 വടകര റേഷൻ കട നമ്പർ: 115, 107, 109, 91: മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്താൻ അപേക്ഷിച്ചവർക്കുള്ള നേർവിചാരണ- -10.30 യുറീക്ക വിജ്ഞാനോത്സവം നടത്തി വടകര: ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിെൻറ സഹായത്തോടെ നഗരസഭ പരിധിക്കുള്ളിലെ വിദ്യാർഥികൾക്കായി യുറീക്ക വിജ്ഞാനോത്സവം നടത്തി. വി. ഗോപാലൻ ഉദ്ഘാടനം ചെയ്തു. പി.പി. രഞ്ജിനി അധ്യക്ഷത വഹിച്ചു. ഒ.പി. ശ്രീധരൻ, പി. സതീശൻ, എം.കെ. ബാബുരാജ്, ടി.കെ. രമേശ്ബാബു, സി.കെ. കൃഷ്ണൻ, കെ.വി. വത്സലൻ എന്നിവർ സംസാരിച്ചു. എടയത്ത് ശ്രീധരൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. 'കൈവേലിയിൽ കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ സ്ഥാപിക്കണം' കക്കട്ടിൽ: മലയോര പഞ്ചായത്തായ നരിപ്പറ്റയിൽ കൈവേലിയിൽ കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന് സി.പി.എം നരിപ്പറ്റ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. മലയോര മേഖലയിലെ ഉപഭോക്താക്കൾ കിലോമീറ്ററുകൾ സഞ്ചരിച്ച് കക്കട്ടിൽ സബ് സ് റ്റേഷനിൽ എത്തി മണിക്കൂറുകൾ കാത്തുനിന്നതിന് ശേഷമാണ് ബില്ലടക്കുന്നത്. നരിപ്പറ്റ പഞ്ചായത്തിനു പുറമെ കായക്കൊടി, കാവിലുംപാറ, വാണിമേൽ കുന്നുമ്മൽ പഞ്ചായത്തുകളിലെ 23000-ത്തോളം ഉപഭോക്താക്കൾ ഈ മേഖലയിലുണ്ട്. ഇവിടങ്ങളിൽ വൈദുതി മുടക്കവും പതിവാണ്. കൈവേലിയിൽ സബ് സ്റ്റേഷൻ സ്ഥാപിക്കുന്നതോടെ ശാശ്വത പരിഹാരം കാണാൻ കഴിയുമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. കൈതച്ചാലിൽ പി.പി. രവീന്ദ്രൻ മാസ്റ്റർ നഗറിൽ പ്രതിനിധി സമ്മേളനം സി.പി.എം ജില്ലാ സെക്രേട്ടറിയറ്റ് അംഗം കെ.പി. കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. എ.കെ. നാരായണി അധ്യക്ഷത വഹിച്ചു. വി. നാണു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ടി.പി. പവിത്രൻ, പി.കെ. മനോജൻ, എ.കെ. നാരായണി, കെ. കുഞ്ഞിക്കണാരൻ എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കെ.കെ. ലതിക, കെ.കെ. ദിനേശൻ, കെ. കൃഷ്ണൻ, എ.കെ. കണ്ണൻ, പി. സുരേന്ദ്രൻ, ഇ.കെ. നാണു, കെ.കെ. സുരേഷ്, കെ.വി. കുഞ്ഞിരാമൻ, എം.സി. കുമാരൻ, കുന്നുമ്മൽ കണാരൻ എന്നിവർ സംസാരിച്ചു. കെ.സി. കണാരൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.