വടകര: ദേശീയപാത വികസനത്തിനുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് തീരുമാനമുണ്ടാവാൻ സമരസംഘടനകളുമായി സർക്കാർ ചർച്ചക്ക് തയാറാവണമെന്ന് ജനതാദൾ-യു സംസ്ഥാന പ്രസിഡൻറ് എം.പി. വീരേന്ദ്രകുമാർ എം.പി പറഞ്ഞു. മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ലഭിക്കാത്തതിനാൽ ഭൂമി നഷ്ടപ്പെടുന്നവർ അനുഭവിക്കുന്ന ദുരിതം കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അഴിയൂർ മുതൽ വെങ്ങളംവരെ പാത വികസനവുമായി ബന്ധെപ്പട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എത്തിയ കർമസമിതി ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് വീരേന്ദ്രകുമാർ ഇക്കാര്യം അറിയിച്ചത്. പഞ്ചായത്ത് പ്രസിഡൻറുമാരായ ഇ.ടി. അയൂബ് (അഴിയൂർ), എം.കെ. ഭാസ്കരൻ (ഏറാമല), ജില്ല പഞ്ചായത്തംഗം എ.ടി. ശ്രീധരൻ, മുൻ എം.എൽ.എ എം.കെ. േപ്രംനാഥ്, കർമസമിതി നേതാക്കളായ എം.ടി. മഹേഷ്, പ്രദീപ് ചോമ്പാല, കെ. കുഞ്ഞിരാമൻ, പി.കെ. നാണു എന്നിവർ സംഘത്തിലുണ്ടായിരുന്നു. സസ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.