അദാലത്തിലേക്കുള്ള പരാതി 10 വരെ നൽകാം

വടകര: താലൂക്കുമായി ബന്ധപ്പെട്ട ജില്ല കലക്ടറുടെ പരാതി പരിഹാര അദാലത് ഈ മാസം 18ന് വടകര സ​െൻറ് ആൻറണീസ് ഹൈസ്കൂളിൽ നടക്കുമെന്ന് തഹസിൽദാർ അറിയിച്ചു. അദാലത്തിലേക്കുള്ള അപേക്ഷകൾ വില്ലേജ് ഓഫിസുകൾ, താലൂക്ക് ഓഫിസ് എന്നിവിടങ്ങളിൽ ഈ മാസം 10ന് അഞ്ചു വരെ സ്വീകരിക്കും. രജിസ്േട്രഷൻ ആരംഭിച്ചു വടകര: സംസ്ഥാന സാക്ഷരത മിഷ​െൻറ നേതൃത്വത്തിൽ നടത്തുന്ന 'ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി' കോഴ്സുകളിലേക്ക് രജിസ്േട്രഷൻ ആരംഭിച്ചു. നന്നായി ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ കൈകാര്യംചെയ്യാൻ സഹായിക്കുന്ന ഈ കോഴ്സിലേക്ക് 17 വയസ്സ് പൂർത്തിയായ ആർക്കും ചേരാം. ഫോൺ: 9744819489. വ്യാപാരി സത്യഗ്രഹം നാളെ വടകര: ദേശീയപാത വികസനത്തിൽ ഒഴിപ്പിക്കൽ ഭീഷണിയിലായ വ്യാപാരികൾക്ക് ബദൽ സംവിധാനമോ മാന്യമായ നഷ്ടപരിഹാരമോ നൽകാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച ജില്ല കലക്ടറേറ്റ് പടിക്കൽ വ്യാപാരി കുടുംബാംഗങ്ങളുടെ സത്യഗ്രഹം നടക്കും. അഴിയൂർ മുതൽ വെങ്ങളം വരെ 800ലധികം വ്യാപാരസ്ഥാപനങ്ങളാണ് പൊളിച്ചുനീക്കുന്നത്. പീടികത്തൊഴിലാളികളടക്കം നൂറുകണക്കിന് ആളുകളുടെ ആശ്രയകേന്ദ്രങ്ങളാണ് ഇല്ലാതാവുന്നത്. നാടി​െൻറ വികസനത്തിനായി ദുരിതത്തിലാവുന്നവരെ സംരക്ഷിക്കാൻ സർക്കാർ തയാറാവണമെന്ന് സമിതി നേതാക്കൾ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.