കോൺഗ്രസിനെ തകർക്കാൻ സി.പി.എമ്മും ബി .ജെ.പിയും കൈകോർക്കുന്നു - -രമേശ് ചെന്നിത്തല നാദാപുരം: കേരളത്തിൽ സി.പി.എമ്മും ബി ജെ.പിയും തമ്മിലുള്ള ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാദാപുരത്ത് 'പടയൊരുക്കം' ജാഥക്കു നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാഷിസ്റ്റ് ഭരണം കൈയാളുന്ന മോദി നയിക്കുന്ന ബി.ജെ.പിേയക്കാൾ കേരളത്തിലെ സി.പി.എമ്മിന് മുഖ്യശത്രു കോൺഗ്രസായതിന് പിന്നിൽ ഇവരുടെ ചങ്ങാത്തമാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അഹമ്മദ് പുന്നക്കൽ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ എം.എൽ.എ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. ഷാനിമോൾ ഉസ്മാൻ. ജോണി നെല്ലൂർ, കെ.പി. മോഹനൻ, ഉമ്മർ പാണ്ടികശാല, ടി. സിദ്ദിഖ്, ആവോലം രാധാ കൃഷ്ണൻ, അഡ്വ. സജീവൻ, കോരങ്കോട്ട് മൊയ്തു, പി. ശാദുലി എന്നിവർ സംസാരിച്ചു. സി.വി.എം. വാണിമേൽ കവിതാലാപനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.