മോദിയുടെ അജണ്ട ഇന്ത്യയിൽ നടക്കില്ല ^ചെന്നിത്തല

മോദിയുടെ അജണ്ട ഇന്ത്യയിൽ നടക്കില്ല -ചെന്നിത്തല മന്ത്രി രാമകൃഷ്ണനെയോർത്ത് പേരാമ്പ്രക്കാർ തലകുനിക്കേണ്ടി വന്നു പേരാമ്പ്ര: മോദിയുടെ അജണ്ട ഇന്ത്യയിൽ നടക്കില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 'പടയൊരുക്കം' യാത്രക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെ ഭരണം രാജ്യത്തിന് ആപത്താണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. ജനങ്ങളെ വർഗീയമായി വിഭജിച്ചാണ് മോദി രാജ്യം ഭരിക്കുന്നത്. ഇത് രാജ്യത്തി​െൻറ അഖണ്ഡതക്ക് ഭീഷണിയാണ്. മൻമോഹൻ സിങ് അധികം പ്രസംഗിക്കില്ലെങ്കിലും പ്രവർത്തിക്കുമായിരുന്നു. എന്നാൽ, മോദിക്ക് പ്രസംഗം മാത്രമാണുള്ളത്. രാജ്യത്തി​െൻറ പുരോഗതിക്ക് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായി വരണമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. ഈ മന്ത്രിസഭയിൽനിന്ന് രണ്ടു മന്ത്രിമാർ രാജിവെച്ചു. ഒരാൾ രാജിവെക്കാൻ ക്യൂവിലാണെന്നും അദ്ദേഹം പരിഹസിച്ചു. കേരളത്തിൽ മദ്യമൊഴുക്കുന്ന മന്ത്രി ടി.പി. രാമകൃഷ്ണനെയോർത്ത് പേരാമ്പ്രക്കാർ തലകുനിക്കേണ്ട അവസ്ഥയാണെന്നും കേരളത്തെ മദ്യാലയമാക്കാനാണ് പേരാമ്പ്ര എം.എൽ.എകൂടിയായ മന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്.കെ. അസൈനാർ അധ്യക്ഷത വഹിച്ചു. കെ.പി. മോഹനൻ, ബെന്നി ബഹനാൻ, ജോണി നല്ലൂർ, എം.കെ. മുനീർ, ഉമ്മർ പാണ്ടികശാല, മനയത്ത് ചന്ദ്രൻ, പി. ശങ്കരൻ എന്നിവർ സംസാരിച്ചു. എൻ.പി. വിജയൻ സ്വാഗതം പറഞ്ഞു. 'താടിവെച്ചവർ തീവ്രവാദികളാണെന്ന് പിണറായി' പേരാമ്പ്ര: താടിവെച്ചവരെല്ലാം തീവ്രവാദികളാണെന്നാണ് പിണറായി വിജയനും കമ്യൂണിസ്റ്റ് പാർട്ടിയും പറയുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കേന്ദ്രത്തിൽ മോദി പറയുന്നതും ഇതുതന്നെയാണ്. ആർ.എസ്.എസി​െൻറ വർഗീയതക്കെതിരെ പ്രസംഗിക്കുന്നവർ കലക്ടറുടെ ഉത്തരവ് ലംഘിച്ച് ദേശീയ പതാക ഉയർത്തിയ മോഹൻ ഭാഗവതിനെതിരെ കേസെടുത്തില്ല. ലഘുലേഖ വിതരണം ചെയ്ത മുജാഹിദ് പ്രവർത്തകരെ റിമാൻഡ് ചെയ്തു. മുക്കത്ത് ഗെയിൽ വിരുദ്ധ സമരം ചെയ്തവരെ വീട്ടിൽ കയറിപ്പോലും മർദിച്ചു. ഈ സർക്കാറി​െൻറ കീഴിൽ ന്യൂനപക്ഷങ്ങൾക്ക് എന്തു സംരക്ഷണമാണ് ലഭിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.