പതിനഞ്ചുവർഷം കഴിഞ്ഞിട്ടും ചെറുകുളം^അംശക്കച്ചേരി റോഡ്​ കടലാസിൽ തന്നെ

പതിനഞ്ചുവർഷം കഴിഞ്ഞിട്ടും ചെറുകുളം-അംശക്കച്ചേരി റോഡ് കടലാസിൽ തന്നെ ചേളന്നൂർ: തറക്കല്ലിടൽ കഴിഞ്ഞ് 15 വർഷം കഴിഞ്ഞിട്ടും ചെറുകുളം-അംശക്കച്ചേരി റോഡ് കടലാസിൽ. ചേളന്നൂർ ബ്ലോക് ഒാഫിസ് മുതൽ ചെറുകുളം വരെ 12 മീറ്ററായി വീതി കൂട്ടുന്നതി​െൻറ തറക്കല്ലിടൽ 2002ൽ ചെറുകുളത്ത് നിർവഹിച്ചെങ്കിലും റോഡി​െൻറ പണി ഒരിഞ്ചുപോലും മുന്നോട്ടു പോയിട്ടില്ല. വർഷാവർഷങ്ങളിൽ മൂന്നര കോടി ബജറ്റിൽ വകയിരുത്തുന്നതാണ് പുരോഗതി. റോഡ് വീതികൂട്ടലിന് 40 പേർ മുൻകൂറായി ഭൂമി വിട്ടുകൊടുത്തതും പ്രയോജനപ്പെടുത്താൻ അധികൃതർക്ക് കഴിയുന്നില്ല. എലത്തൂർ മണ്ഡലം എം.എൽ.എ എ.കെ. ശശീന്ദ്ര​െൻറ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെയും റോഡ് വികസനസമിതി ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും യോഗം പലതവണ ചേർന്നതല്ലാതെ സാേങ്കതിക തടസ്സം ഒഴിഞ്ഞില്ല. അടുത്തിടെ പി.ഡബ്ല്യു.ഡി സർവേ കല്ലുകൾ സ്ഥാപിച്ചിരുന്നു. ഫണ്ട് നഷ്ടമാകുന്ന സാേങ്കതികത മറികടക്കാനാണിതെന്ന് റോഡ് വികസനസമിതി പ്രവർത്തകർ പറയുന്നു. ഇതിനിടെ തറക്കല്ലിട്ട ഫലകം അജ്ഞാതർ പുഴയിലെറിഞ്ഞു. പിന്നീട് ഇത് പി.ഡബ്ല്യു.ഡി ഒാഫിസിലേക്ക് മാറ്റുകയായിരുന്നു. ഭൂമി വിട്ടുനൽകിയവർക്ക് നൽകാൻ പോലും തികയാത്ത തുകയാണ് അനുവദിക്കുന്നതെന്ന് വികസനസമിതി സെക്രട്ടറി കെ.കെ. കുട്ടൻ പറഞ്ഞു. റോഡ് സ്വപ്നം കണ്ട വികസനസമിതിയുടെ ഭാരവാഹികളിൽ പലരും മരിച്ചുപോയതായും ഇദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.