കൊയിലാണ്ടി: ദേശീയ പാതയിലെ ചെങ്ങോട്ടുകാവ് മേൽപാലത്തിലെ വൈദ്യുതി വിളക്കുകൾ കണ്ണടച്ചിട്ട് ഏഴുവർഷം. സ്ഥാപിച്ച ശേഷം കുറച്ചു കാലം മാത്രമേ ഇവ പ്രകാശിച്ചിട്ടുള്ളു. പാലം നിർമിച്ച ആർ.ബി.ഡി.സിക്കായിരുന്നു ആദ്യ ആറു മാസം കത്തിക്കാനുള്ള ചുമതല. അതിനുശേഷം കുറച്ചുകാലം സ്വകാര്യ സ്ഥാപനത്തെ ഏൽപിച്ചു. പകരം അവർക്ക് തൂണുകളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കാൻ അനുമതി നൽകി. കുറച്ചു കഴിഞ്ഞപ്പോൾ അവരും സ്ഥലം വിട്ടു. പിന്നെ ആരും തിരിഞ്ഞു നോക്കിയിട്ടില്ല. നാട്ടുകാർ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും പരിഹരിക്കാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ല. മേൽപാലത്തിലെ നടപ്പാത പലയിടത്തും തകർന്നു കിടപ്പാണ്. വെളിച്ചമില്ലാത്തത് വാഹനക്കാർക്കും പ്രയാസം ഉണ്ടാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.