വൃക്കക്കൊരു തണൽ: സ്​കൂൾതല രോഗനിർണയ ക്യാമ്പുകൾ സജീവം

പയ്യോളി: തണൽ വടകരയുടെ നേതൃത്വത്തിൽ സ്കൂൾതല വൃക്കരോഗ നിർണയ ക്യാമ്പുകൾ സജീവമായി. നാല് പഞ്ചായത്തുകളിലെയും നഗരസഭയിലെയും ഹയർ സെക്കൻഡറി സ്കൂളുകൾ കേന്ദ്രീകരിച്ചാണ് ക്യാമ്പ് ഒരുക്കുന്നത്. നവംബർ 17, 18, 19 തീയതികളിൽ പയ്യോളി പെരുമ ഒാഡിറ്റോറിയത്തിൽ നടക്കുന്ന വൃക്കക്കൊരു തണൽ മെഗാ എക്സിബിഷ​െൻറ ഭാഗമായാണ് സ്കൂൾതല ക്യാമ്പ് സംഘടിപ്പിക്കുന്നത്. കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കിഡ്നിരോഗ നിർണയ ക്യാമ്പ് നഗരസഭ വൈസ് ചെയർമാൻ മഠത്തിൽ നാണു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. മഠത്തിൽ അബ്ദുറഹിമാൻ, കൗൺസിലർ പി. അസൈനാർ, പി.ടി.എ പ്രസിഡൻറ് ജയകൃഷ്ണൻ, ലീന, ഹംസ കാട്ടുകണ്ടി, മജീദ് പയ്യോളി എന്നിവർ സംസാരിച്ചു. െറസി. അസോസിയേഷൻ ഉദ്ഘാടനം ബാലുശ്ശേരി: തൃക്കുറ്റിശ്ശേരി ഉഷസ് െറസി. അസോസിയേഷൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. രാജൻ പഴമ്പിലാത്ത് അധ്യക്ഷത വഹിച്ചു. കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ കാറങ്ങോട്ട്, വാർഡ് അംഗം പ്രേമലത, വിനോദ് കുമാർ കിഴക്കെതൊടി എന്നിവർ സംസാരിച്ചു. ശ്രീനിവാസൻ നായർ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.