മോദിയും പിണറായിയും ഏകാധിപത്യ പ്രവണത കാണിക്കുന്നു --ഡോ. എം.കെ. മുനീർ പേരാമ്പ്ര: നരേന്ദ്ര മോദിയും പിണറായി വിജയനും ഏകാധിപതികളെ പോലെയാണ് പെരുമാറുന്നതെന്ന് ഡോ. എം.കെ. മുനീർ. 'പടയൊരുക്കം' യാത്രക്ക് പേരാമ്പ്രയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുപേർക്കും ഒരേ സ്വരമാണ്. ഇരുവർക്കും മാധ്യമങ്ങളെ കാണാൻ പേടിയാണെന്നും ഇവർ പിന്തുടരുന്നത് ഹിറ്റ്ലറിെൻറയും മുസോളിനിയുടേയും പാതയാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയുടെ ഭരണഘടന പോലും മാറ്റിയെഴുതാനുള്ള ശ്രമമാണ് മോദിയുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. ചരിത്രത്തിലെ പ്രതിനായകന്മാരെ നായകരാക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും മുനീർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.