കോഴിക്കോട്: കുരുവട്ടൂർ ഗ്രാമപഞ്ചായത്തിൽനിന്ന് പ്രസിദ്ധീകരിക്കുന്ന 'മാതൃഗ്രാമം'ടാബ്ലോയിഡ് ഗ്രാമീണപത്രം എം.ജി.എസ് നാരായണൻ പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂരിന് പ്രഥമ ലക്കം നൽകി പ്രകാശിപ്പിച്ചു. ടി.വി. ബാലെൻറ അധ്യക്ഷതയിൽ പറമ്പിൽ പ്രഭാതം വായനശാല അങ്കണത്തിൽ മനോരമ റസി. എഡിറ്ററായിരുന്ന കെ. അബൂബക്കർ, മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്റർ പി. ബാലകൃഷ്ണൻ, ആർ.എസ്. പണിക്കർ, ഹമീദ് ചേന്ദമംഗല്ലൂർ, കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. രാജേന്ദ്രൻ, കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷമീന വെള്ളക്കാട്ട്, എ.കെ. മുഹമ്മദലി, പി.എം. അബ്ദുറഹിമാൻ തുടങ്ങിയവർ സംസാരിച്ചു. മാധ്യമം മീഡിയ വൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാെൻറയും കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. അപ്പുക്കുട്ടെൻറയും സന്ദേശം ടി.വി. ബാലൻ ചടങ്ങിൽ വായിച്ചു. ലത്തീഫ് പറമ്പിലാണ് മാതൃഗ്രാമത്തിെൻറ പത്രാധിപർ. സൗഹൃദ ക്ലബ് റസിഡൻഷ്യൽ ക്യാമ്പ് ആരംഭിച്ചു കോഴിക്കോട്: ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന് കീഴിലുള്ള സൗഹൃദ ക്ലബ് സ്റ്റുഡൻറ് കൺവീനേഴ്സ് റസിഡൻഷ്യൽ ക്യാമ്പ് എരഞ്ഞിപ്പാലം നവജ്യോതിസ് റിന്യൂവൽ സെൻററിൽ എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്തു. ജില്ല കൺവീനർ പി. ബീന അധ്യക്ഷത വഹിച്ചു. കെ. നിഷ, ഡി. ദീപ, എം.വി. റഷീദ്, ബി. സ്വപ്ന, റിയാസ് ചാലിൽ തുടങ്ങിയവർ സംസാരിച്ചു. വിവിധ ലൈഫ് സ്കില്ലുകളെ ആസ്പദമാക്കിയുള്ള പരിശീലനമാണ് മൂന്ന് ദിവസങ്ങളായി നടക്കുന്ന ക്യാമ്പിൽ വിദ്യാർഥികൾക്ക് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.