മിനിലോറികൾ കൂട്ടിയിടിച്ചു ഡൈവർക്ക് പരിക്ക്​

ഫറോക്ക്: ദേശീയപാതയിൽ മോഡേൺ ബസാറിൽ മിനിലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡൈവർക്ക് പരിക്കേറ്റു. അങ്കമാലി കുന്നുക്കര സ്വദേശി കവറപ്പിള്ളം ശശിക്കാണ് (53) പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചക്ക് 12.40ഓടെ മോഡേൺ ബസാറിൽ കോർപറേഷൻ ചെറുവണ്ണൂർ നല്ലളം മേഖല കാര്യലയത്തിനു മുന്നിലാണ് അപകടം . വീട്ടുപകരണങ്ങളുമായി ആലുവയിൽനിന്നും കോഴിക്കോട് റിലയൻസ് കമ്പനിയിലേക്ക് വരികയായിരുന്ന എയ്ഷർ മിനിലോറിയും കോഴിക്കോട്നിന്ന് കുടിവെള്ളവുമായി രാമനാട്ടുകരയിലേക്കു പോവുകയായിരുന്ന മിനിലോറിയുമാണ് കൂട്ടിയിടിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.