പ്രായത്തെ തോൽപ്പിച്ച് അവർ ഒത്തുചേർന്നു; പഠനവിശേഷങ്ങൾ പങ്കുവെച്ചു

മീനങ്ങാടി: പഠിച്ച അക്ഷരങ്ങൾ ചോദിച്ചപ്പോൾ ആദിവാസിയമ്മ നെല്ലക്ക് നാണം. അപരിചിതമായിരുന്ന അക്ഷരങ്ങളെ എൺപതാമത്തെ വയസ്സിൽ പരിചയപ്പെട്ടതി​െൻറ സന്തോഷമായിരുന്നു മുഖത്ത്. വെറ്റിലക്കറ പുരണ്ട മോണകാട്ടിയുള്ള ചിരിയൊന്നടക്കി, നെല്ല ത​െൻറ കഥ പറഞ്ഞുതുടങ്ങി. ആദ്യമായി പഠിച്ച അക്ഷരങ്ങളെ കോർത്തിണക്കി ചില വാക്കുകൾ. 'സ്വന്തം പേരെഴുതി ഒപ്പിടും. അതാ വലിയ കാര്യം'. ഇൻഫർമേഷൻ -പബ്ലിക് റിലേഷൻസ് വകുപ്പും ജില്ല സാക്ഷരത മിഷനും ചേർന്ന് മീനങ്ങാടി പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച മലയാള ഭാഷ വാരാചരണവും വയനാട് ആദിവാസി സാക്ഷരത പഠിതാക്കളുടെ സംഗമവുമാണ് പ്രായഭേദമന്യേ ആദിവാസികൾക്ക് തങ്ങളുടെ വികാരവും വിചാരവും അവതരിപ്പിക്കാനുള്ള അപൂർവ വേദിയായത്. ഒരുമാസമായി നെല്ല സംസ്ഥാന സർക്കാർ തുടങ്ങിയ ആദിവാസി സാക്ഷരത ക്ലാസിൽ പഠിക്കുന്നു. മകൻ, മക​െൻറ ഭാര്യ, മക്കൾ ഉൾപ്പടെ നാലുപേരാണ് വീട്ടിൽ. ക്ലാസ് നടക്കുന്നത് സ്വന്തം വീട്ടിൽതന്നെ. പുറത്ത് പണിക്കൊന്നും പോകേണ്ടാത്തതിനാൽ ക്ലാസ് മുടങ്ങില്ല. മരിക്കുവോളം പഠിക്കണമെന്നാണ് നെല്ലയുടെ ആഗ്രഹം. കുറ്റമ്പാളി കോളനിയിലെ നെല്ലയെപ്പോലെ സുൽത്താൻ ബത്തേരി നഗരസഭയിലെ കാക്ക (70), മീനങ്ങാടി പഞ്ചായത്തിൽനിന്നുള്ള മൂക്കി തുടങ്ങി പ്രായമായ ആദിവാസി സ്ത്രീകളുടെ വലിയൊരുനിര മുമ്പിലെ ഇരിപ്പിടങ്ങളിൽതന്നെ ഇടം പിടിച്ചിരുന്നു. കാലങ്ങളായി പൊതുവേദിയിൽ സ്ഥാനം ലഭിക്കാതിരുന്ന അല്ലെങ്കിൽ വരാൻ ബുദ്ധിമുട്ടിയിരുന്ന ഈ സ്ത്രീകൾ ഇത്രയുംപേർ ചടങ്ങിന് പങ്കെടുത്തതുതന്നെ അക്ഷരങ്ങൾ ഇവർക്കു നൽകിയ ശക്തിയാണ് കാട്ടുന്നതെന്ന് ഇൻസ്ട്രക്ടർമാർ പറഞ്ഞു. അമ്പലവയൽ ഒഴലിക്കൊല്ലി കോളനിയിലെ ചിരുത വേദിയിലെത്തി 'ചന്ദനക്കാട്ടിലെ ചെണ്ടമുറിപോലെ പെണ്ണൊരുത്തി ...' എന്ന പാട്ട് പാടിത്തുടങ്ങിയപ്പോൾ തന്നെ സദസ്സ് താളം ഏറ്റെടുത്ത് കൈകൊട്ടി തുടങ്ങിയിരുന്നു. പിന്നീട്, ആദിവാസി വട്ടക്കളി ഉൾെപ്പടെയുള്ള കലാരൂപങ്ങൾ അരങ്ങേറി. ചിലർ ആദ്യാക്ഷരം പഠിച്ചതി​െൻറ അനുഭവങ്ങൾ പങ്കുവച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബീന വിജയൻ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ല ഇൻഫർമേഷൻ ഓഫിസർ കെ.പി. അബ്ദുൽ ഖാദർ കേരളപ്പിറവിദിന സന്ദേശം നൽകി. ആദിവാസി സാക്ഷരത ക്ലാസുകളിൽ ഉപയോഗിക്കാനായി കോട്ടയം സ്വദേശിയായ ഗവേഷക വിദ്യാർഥി പി. അലക്സ് 300 റേഡിയോ ചടങ്ങിൽ സംഭാവന ചെയ്തു. 300 കോളനികളിലാണ് സാക്ഷരത ക്ലാസ് നടക്കുന്നത്. റേഡിയോ മാറ്റൊലിയുടെ നേതൃത്വത്തിൽ വൈകീട്ട് അഞ്ചു മുതൽ ഏഴുവരെ ആദിവാസി ഭാഷയിൽ മൊഴിമാറ്റം നടത്തി സാക്ഷരത ക്ലാസ് സംേപ്രഷണം ചെയ്യും. ജില്ലയിൽ ആദിവാസി സാക്ഷരത ക്ലാസിൽ 60 വയസ്സുകഴിഞ്ഞ 76 പേരാണ് പഠിക്കുന്നത്. ആദിവാസി സാക്ഷരത പദ്ധതിയിലെ മുതിർന്ന പഠിതാക്കളെ ചടങ്ങിൽ ആദരിച്ചു. സാക്ഷരത മിഷൻ ജില്ല കോ-ഓഡിനേറ്റർ സി.കെ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാരായ പി. കറപ്പൻ, സീതാ വിജയൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് അസൈനാർ, മീനങ്ങാടി വികസനകാര്യ ചെയർപേഴ്സൻ രാജി മോൾ, ആദിവാസി സാക്ഷരത കോ-ഓഡിനേറ്റർ പി.എൻ. ബാബു, റേഡിയോ മാറ്റൊലി സ്റ്റേഷൻ ഡയറക്ടർ ഫാദർ സെബാസ്റ്റ്യൻ പുത്തേടൻ, അസിസ്റ്റൻറ് ൈട്രബൽ ഓഫിസർ ബെന്നി, മീനങ്ങാടി ഗ്രാമപഞ്ചായത്തംഗം ബേബി ലത, ആദിവാസി സാക്ഷരത പഞ്ചായത്ത് കോ-ഓഡിനേറ്റർ എം.ഒ. വർഗീസ്, സാക്ഷരത അസിസ്റ്റൻറ് കോ-ഓഡിനേറ്റർ സ്വയ നാസർ എന്നിവർ സംസാരിച്ചു. പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽപാത; കോഴിക്കോട്, വയനാട് കലക്ടർമാർ സന്ദർശിക്കണം പടിഞ്ഞാറത്തറ: 23 വർഷമായി നിർമാണം മുടങ്ങിക്കിടക്കുന്ന പടിഞ്ഞാറത്തറ--പൂഴിത്തോട് ബദൽപാത കോഴിക്കോട്, വയനാട് കലക്ടർമാർ സന്ദർശിക്കണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് കൽപറ്റ നിയോജകമണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. സ്റ്റേറ്റ് ഹൈവേ 54 എന്ന പേരിൽ ഈ റോഡിൽ രേഖകളിലും ദിശ സൂചികകളിലും മൈൽ കുറ്റികളിലും മാത്രമാണ് നിലനിൽക്കുന്നത്. ദേശീയ വനമന്ത്രാലയത്തി​െൻറ അനുമതി വേണമെന്നതിനാലാണ് ഈ റോഡ് പാതിവഴിയിൽ നിലച്ചുപോയത്. ഈ റോഡിനു വേണ്ടിയുള്ള യാതൊരു അപേക്ഷയും നിലവിലില്ലെന്ന വന മന്ത്രാലയത്തി​െൻറ മറുപടി ലഭിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പ്രശ്നത്തിൽ ഇടപെട്ട് നടപടി സ്വീകരിക്കുകയും ചെയ്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകും. യോഗം ജില്ല പ്രസിഡൻറ് കെ.എ. ആൻറണി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് കെ.എം. ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ജില്ലക്ക് നേട്ടം കൽപറ്റ: സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കൽപറ്റയിലെ വയനാടൻ കായികാഭ്യാസ കളരിസംഘത്തിലെ കുട്ടികൾക്ക് തിളക്കമാർന്ന േനട്ടം. ജൂനിയർ വിഭാഗം ഉറുമിപ്പയറ്റിൽ മുഹമ്മദ് റിഷാൻ (എസ്.കെ.എം.ജെ എച്ച്.എസ്.എസ്, കൽപറ്റ) സ്വർണവും വെറും കൈ ഇനത്തിൽ നാദിഷ (എസ്.കെ.എം.ജെ എച്ച്.എസ്.എസ്) കീർത്ത ജോസഫ് (ഡീപോൾ, കൽപറ്റ) എന്നിവർ സ്വർണവും അനന്ത കിഷോർ, അബിൻ ഷാജു-(എസ്.കെ.എം.ജെ) എന്നിവർ വെള്ളിയും മുഹമ്മദ് റിഷാൻ (എസ്.കെ.എം.ജെ) വെങ്കലവും നേടി. മുഖ്യപരിശീലകനായ എ.കെ. ഇബ്രാഹിം ഗുരുക്കളേയും മെഡൽ ജേതാക്കളേയും ജില്ല കളരിപ്പയറ്റ് അസോസിയേഷൻ സംഘടിപ്പിച്ച യോഗത്തിൽ മുനിസിപ്പൽ വൈസ് ചെയർമാൻ പി.പി. ആലി ആദരിച്ചു. കെ.ആർ. വേലായുധൻ ഗുരുക്കൾ, എ.കെ. ഇബ്രാഹിം ഗുരുക്കൾ, റസീഫ് അലി ഗുരുക്കൾ, എം.എ. അഗസ്റ്റ്യൻ വൈദ്യർ, കെ.ഡി. രാജേഷ് വൈദ്യർ എന്നിവർ സംസാരിച്ചു. കളരിപ്പയറ്റ് പ്രദർശനവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.