കേണിച്ചിറ: പൂതാടി പഞ്ചായത്തിൽ കുടിവെള്ളമെത്തിക്കുന്ന വൻകിട പദ്ധതിയിലെ താളപ്പിഴകൾ ജനത്തെ നെട്ടോട്ടമോടിക്കുന്നു. ജലനിധിക്കെതിരെ ആക്ഷേപം ശക്തമാകുമ്പോഴും തങ്ങൾ നിരപരാധികളാണെന്നാണ് അധികൃതർ ഉപഭോക്താക്കളോട് പറയുന്നത്. കുടിവെള്ളം മുട്ടുന്നതിനെതിരെ സംഘടിച്ച് പ്രക്ഷോഭം നടത്താനുള്ള ഒരുക്കത്തിലാണ് ജനം. വെള്ളം കിട്ടാത്തതിെൻറ കാരണം അന്വേഷിക്കാൻ വാട്ടർ അതോറിറ്റിയെ സമീപിച്ചാൽ ജലനിധിക്കാണ് ഉത്തരവാദിത്തമെന്നും ജലനിധിയിലെത്തിയാൽ നേരെ തിരിച്ചും പറയുകയാണ്. 15 വർഷം മുമ്പ് പനമരം പുഴയോട് ചേർന്നു തുടങ്ങിയ 'ജപ്പാൻ' പദ്ധതിയാണ് ഒരുവർഷം മുമ്പുവരെ പൂതാടി പഞ്ചായത്തിൽ കുടിവെള്ളം എത്തിച്ചിരുന്നത്. താളപ്പിഴകൾ നിറഞ്ഞ ഈ പദ്ധതി ഒരുവർഷം മുമ്പാണ് ജലനിധി ഏറ്റെടുത്തത്. അതോടെ പദ്ധതി കൂടുതൽ അവതാളത്തിലാകുകയും കുടിവെള്ളത്തിനായി ജനത്തിനു നെട്ടോട്ടമോടേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്തു. നെല്ലിക്കര, പൂതാടി ഭാഗത്ത് ഒരാഴ്ചയിലേറെയായി വെള്ളമെത്തിയിട്ട്. എന്നാൽ, പാപ്ലശ്ശേരി, വളാഞ്ചേരി ഭാഗത്ത് 20 ദിവസമായി വെള്ളമില്ല. നെല്ലിക്കരയിലെ ചില ഉപഭോക്താക്കൾ ജലവകുപ്പുമായി ബന്ധപ്പെട്ടപ്പോൾ പദ്ധതി നടത്തിപ്പ് ജലനിധിക്ക് കൈമാറിയെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ, ജലനിധി ഓഫിസിലെത്തിയപ്പോൾ വാട്ടർ അതോറിറ്റിക്കാണ് ചുമതലയെന്നും തങ്ങൾക്ക് കൈമാറിയിട്ടില്ലെന്നുമാണ് മറുപടി ലഭിച്ചത്. പനമരം പുഴയിലെ വെള്ളം കൂറ്റൻ പൈപ്പുവഴി 10 കി.മീറ്റർ അകലെ ചീങ്ങോട് ടാങ്കിലേക്കും അവിടെനിന്നും എട്ടു കി.മീറ്റർ അകലെ അതിരാറ്റുകുന്ന് ടാങ്കിലേക്കും എത്തിക്കും. അതിരാറ്റുകുന്ന് ടാങ്കിൽനിന്നും ശുദ്ധീകരിച്ചതിനുശേഷം ഇരുളം, വട്ടത്താനി ടാങ്കുകളിലേക്ക് മാറ്റും. ഇങ്ങനെ മൂന്നു ടാങ്കുകൾക്ക് കീഴിലായി പൂതാടി പഞ്ചായത്തിലെ 70 ശതമാനം ഭാഗത്തും പൈപ്പ്ലൈൻ എത്തുന്നുണ്ട്. ജലനിധി വന്നതോടെ പൈപ്പ്ലൈൻ കൂടുതൽ ഭാഗത്തേക്ക് വ്യാപിപ്പിച്ചു. എന്നാൽ, പുതുതായി സ്ഥാപിച്ച പൈപ്പുകളൊക്കെ വെള്ളം പമ്പ് ചെയ്യുന്നതോടെ പൊട്ടുകയാണ്. ഇതാണ് വിതരണം തടസ്സപ്പെടുന്നതിനും ഉപഭോക്താക്കളുടെ പ്രതിഷേധങ്ങൾക്കും വഴിവെക്കുന്നത്. പ്രശ്നം ഉദ്യോഗസ്ഥ തലത്തിൽ എത്തിയതോടെ ഒരു മാസമായി വാട്ടർ അതോറിറ്റി തങ്ങളുടെ ചുമതല പമ്പ് ചെയ്യലിൽ മാത്രമാക്കിയിട്ടുണ്ട്. പുഴയിലെ വെള്ളം മൂന്ന് ടാങ്കുകളിലെത്തിക്കുന്ന ചുമതല മാത്രമാണ് ഇപ്പോൾ തങ്ങൾക്കുള്ളതെന്നും വെള്ളം ഉപഭോക്താക്കളിൽ എത്തിക്കേണ്ടത് ജലനിധിയാണെന്നും വാട്ടർ അതോറിറ്റിയിലെ ഓവർസിയർ 'മാധ്യമ'ത്തോട് പറഞ്ഞു. പമ്പു ചെയ്യുന്നതിന് മാസാമാസം ജലനിധി തങ്ങൾക്ക് വാടക തരേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളത്തിെൻറ ഗുണനിലവാരം സംബന്ധിച്ച് ആറേഴ് വർഷമായി ജനങ്ങളുടെ പരാതി നിലനിൽക്കുകയാണ്. അതിരാറ്റുകുന്ന് ടാങ്കിെൻറ അടിയിൽ രണ്ട് മീറ്ററിലേറെ ഉയരത്തിലാണ് ചെളി കെട്ടിക്കിടക്കുന്നത്. ഇക്കാര്യത്തിലൊന്നും ഒരു പരിഹാരവും ഉണ്ടാകുന്നില്ല. കോടികൾ മുടക്കിയതിെൻറ ചെറിയൊരു ശതമാനം ഗുണംപോലും ഉപഭോക്താക്കൾക്ക് കിട്ടുന്നില്ലെന്നാണ് പഞ്ചായത്ത് നിവാസികൾ പറയുന്നത്. കുറിച്ച്യർമല എസ്റ്റേറ്റിലെ തൊഴിലാളികളുടെ സസ്പെൻഷൻ; തിരിച്ചെടുക്കൽ നടപടി വൈകിപ്പിക്കുന്നതായി ആരോപണം പൊഴുതന: പി.വീസ് ഗ്രൂപ്പിെൻറ ഉടമസ്ഥതയിലുള്ള കുറിച്ച്യർമല എസ്റ്റേറ്റിലെ അഞ്ചോളം തൊഴിലാളികെള സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധം ഉയരുന്നു. സസ്പെൻഡ് ചെയ്തു ദിവസങ്ങൾ കഴിഞ്ഞിട്ടും ജോലിക്കു തിരിച്ചെടുക്കാനുള്ള നടപടി മാനേജ്മെൻറ് വൈകിപ്പിക്കുന്നതാണ് പ്രതിഷേധം ശക്തമാകാൻ കാരണം. കഴിഞ്ഞ മാസം ഏഴിന് തോട്ടം തൊഴിലാളികളുടെ ശമ്പളം വൈകുന്നതിനെതിരെയും കുടിശ്ശിക വെട്ടിക്കുറക്കുന്നതിനെതിരെയും പി.വീസ് ഗ്രൂപ്പിെൻറ വേങ്ങത്തോടുള്ള മാനേജരുടെ വസതിക്കു മുന്നിൽ തൊഴിലാളികൾ സമരം ചെയ്തതിരുന്നു. ഇതിനെത്തുടർന്ന് 17ാം തീയതി കമ്പനിയിലെ അഞ്ച് സ്ഥിരം തൊഴിലാളികളെ മാനേജ്മെൻറ് മുന്നറിയിപ്പില്ലാതെ സസ്പെൻഡ് ചെയ്യുകയും രണ്ടു പേർക്കെതിരെ വൈത്തിരി പൊലീസിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. സസ്പെൻഷൻ ഓഡർ നൽകിയവരിൽ രണ്ടുവീതം സി.ഐ.ടി.യു, ഐ.എൻ.ടി.യുസി പ്രവർത്തകരും ഒരു എസ്.ടി.യു പ്രവർത്തകനുമാണുള്ളത്. തൊഴിലാളികളെ ജോലിയിൽ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് പലതവണ സംയുക്ത ട്രേഡ് യൂനിയനുകൾ മാനേജ്മെൻറുകളുമായി ചർച്ചക്ക് വിളിച്ചെങ്കിലും പരാതി പരിഹരിക്കാൻ മാനേജ്മെൻറുകൾ താൽപര്യം കാണിക്കുന്നിെല്ലന്നും പെൻഡിങ് എൻക്വയറി നടത്തിയശേഷം തീരുമാനമെടുക്കാമെന്നതാണ് ഇവരുടെ നിലപാെടന്നും തൊഴിലാളികൾ പറയുന്നു. തൊഴിലാളികളെ സസ്പെൻഡ് ചെയ്തതിനെത്തുടർന്ന് രണ്ടാഴ്ചയായി കമ്പനിയിലെ ജനറൽ മാനേജറടക്കം മൂന്ന് ജീവനക്കാർ എസ്റ്റേറ്റിൽനിന്നും മാറി നിൽക്കുകയാണ്. കാപ്പി, തേയില എന്നി വിളകളുള്ള എസ്റ്റേറ്റിൽ 300 തോളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. നിലവിൽ ജോലി ചെയ്യിപ്പിക്കാൻ ബന്ധപ്പെട്ടവർ ഇല്ലാത്തതിനെതുടർന്ന്, കാപ്പി, കുരുമുളക് എന്നിവയുടെ സീസൺ ആരംഭിക്കാനിരിക്കെ കടുത്ത സാമ്പത്തിക നഷ്ടമുണ്ടാകാനും സാധ്യതയുണ്ട്. തൊഴിലാളികൾക്ക് എല്ലാ മാസങ്ങളിലും 10ാം തീയതിക്കുള്ളിൽ ശമ്പളം നൽകുന്നതും പാടികളുടെ ശോച്യാവസ്ഥയും ഇതുവരെ പരിഹാരമായിട്ടില്ല. കഴിഞ്ഞ ജുലൈ, ആഗസ്റ്റ് മാസത്തിലെ ശമ്പളം മുടങ്ങുന്നതിനെതിരെ തൊഴിലാളികൾ പൊഴുതന പടിഞ്ഞാറത്തറ പ്രധാനപാത അടക്കമുള്ളവ ഉപരോധിച്ചിരുന്നു. എസ്.വൈ.എസ് യൂനിറ്റ് സമ്മേളനം അഞ്ചാംപീടിക: 'യുവത്വം നാടുണര്‍ത്തുന്നു' എന്ന പ്രമേയത്തില്‍ നടന്ന എസ്.വൈ.എസ് അഞ്ചാംപീടിക യൂനിറ്റ് സമ്മേളനം സമാപിച്ചു. മൂളിത്തോട് നടന്ന പൊതുസമ്മേളനം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എസ്. ശറഫുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. കെ. ഇബ്രാഹിം സഖാഫി അധ്യക്ഷത വഹിച്ചു. എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് അരിയല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. എ.കെ. അബ്ദുള്ള സഅദി പ്രാർഥന നിര്‍വഹിച്ചു. എസ്. അബ്ദുല്ല, കെ.കെ. മജീദ് എന്നിവർ സംസാരിച്ചു. പ്രകടനത്തിന് ഇ.കെ. ഉസ്മാന്‍ മൗലവി, കെ. ശമ്മാസ്, കെ. സാജിദ്, ഇ.കെ. ഇബ്രാഹിം എന്നിവർ നേതൃത്വം നല്‍കി. വിരുന്ന്, യുവസഭ, എജുമീറ്റ്, സ്വാന്തന ദിനം, ശുചിത്വദിനം തുടങ്ങിയവ നടത്തി. സൗജന്യ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം എസ്. അഹമ്മദ് സഖാഫി നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.