ഹാദിയയുടെ ജീവന്‍ സംരക്ഷിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട്​ കലക്​ടറേറ്റ് മാര്‍ച്ച്

ഹാദിയയുടെ ജീവന്‍ സംരക്ഷിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റ് മാര്‍ച്ച് കോഴിക്കോട്: ഹാദിയയുടെ ജീവന്‍ സംരക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ ജില്ല കമ്മിറ്റികൾ സംയുക്തമായി ചൊവ്വാഴ്ച കലക്ടറേറ്റ് ധർണ സംഘടിപ്പിക്കുന്നു. മാസങ്ങളായി സംഘ്പരിവാറി​െൻറയും പൊലീസി​െൻറയും മേല്‍നോട്ടത്തില്‍ വീട്ടുതടങ്കലിലാണ് ഹാദിയ. കോടതി സംരക്ഷണം നല്‍കാന്‍ ആവശ്യപ്പെട്ടതിന് ഒരു വിവരവും പുറത്തറിയിക്കാത്ത വീട്ടുതടവാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. 10 മണിക്ക് എരഞ്ഞിപ്പാലത്തുനിന്ന് ആരംഭിക്കുന്ന മാർച്ച് ഗ്രോ വാസു ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.