ജില്ല ശാസ്​ത്രോത്സവത്തിന്​ തുടക്കം

പടം PK കോഴിക്കോട്: ശാസ്ത്രോത്സവത്തിന് മീഞ്ചന്ത ശ്രീരാമകൃഷ്ണ മിഷൻ ഹയർ െസക്കൻഡറി സ്കൂളിൽ തുടക്കം. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ് ശാസ്േത്രാത്സവം ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ നമ്പിടി നാരായണൻ അധ്യക്ഷനായിരുന്നു. മുൻ െഎ.എസ്.ആർ. ഒ ഡയറക്ടർ ഇ.കെ. കുട്ടി മുഖ്യപ്രഭാഷണം നടത്തി. സ്വാമി രാഘവേശാനന്ദജി മഹാരാജ്, പ്രകാശൻ പേരോത്ത്, മുഹമ്മദ് ഷമീൽ, എം. സെൽവമണി, സി. സദാനന്ദൻ, പി.പി. ഫിറോസ് തുടങ്ങിയവർ സംസാരിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇ.െക. സുരേഷ് കുമാർ സ്വാഗതവും ഒ. ശശിധരൻ നന്ദിയും പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 9.30 മുതൽ ശ്രീരാമകൃഷ്ണ മിഷൻ ഹയർ െസക്കൻഡറി സ്കൂളിൽ യു.പി, എൽ.പി വിഭാഗം വിദ്യാർഥികളുടെ പ്രവൃത്തിപരിചയമേളയിെല മത്സരങ്ങൾ നടക്കും. 25 ഇനങ്ങളിലാണ് മത്സരം. ബുധനാഴ്ച െഹെസ്കൂൾ, ഹയർ െസക്കൻഡറി വിഭാഗം മത്സരങ്ങളും നടക്കും. സയൻസ് മേളയും ഇതേ സ്കൂളിലാണ്. ചെറുവണ്ണൂർ ജി.വി.എച്ച്്.എസ്.എസിലാണ് ഗണിത ശാസ്ത്രമേള. സാമൂഹികശാസ്ത്ര മേളയും െഎ.ടി മേളയും മീഞ്ചന്ത എൻ.എസ്.എസ് എച്ച്.എസിൽ അരങ്ങേറും. വടകര മേഖല വൊക്കേഷനൽ ഹയർ െസക്കൻഡറി സ്കൂളുകളിലെ വിദ്യാർഥികൾ നിർമിച്ച ഉൽപന്നങ്ങളുടെ വിൽപനയും പ്രദർശനവും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇ.െക. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. വൊക്കേഷണൽ എക്സ്പോ എന്ന പേരിലുള്ള പ്രദർശനത്തി​െൻറ വേദി മീഞ്ചന്ത ജി.വി.എച്ച്.എസ് സ്കൂളാണ്. ചടങ്ങിൽ വി.എച്ച്.എസ്.ഇ അസിസ്റ്റൻറ് ഡയറക്ടർ സെൽവമണി, പി.എം. സുരേഷ് ബാബു, എം. പ്രദീപ് കുമാർ, വി.ജി. ജീത എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.