ഗെയിൽ: പൊലീസ് നരനായാട്ടിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം -എസ്.ഡി.ടി.യു ഗെയിൽ: പൊലീസ് നരനായാട്ടിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം -എസ്.ഡി.ടി.യു കോഴിക്കോട്: ഗെയിൽ സമരവുമായി ബന്ധപ്പെട്ട് മുക്കം എരഞ്ഞിമാവിൽ പൊലീസ് നടത്തിയ നരനായാട്ട് സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സോഷ്യൽ െഡമോക്രാറ്റിക് ട്രേഡ് യൂനിയൻ (എസ്.ഡി.ടി.യു) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മർദനത്തിന് ഇരയായവരിലും ലോക്കപ്പിലടക്കപ്പെട്ടവരിലും ഭൂരിഭാഗവും സമരവുമായി ബന്ധമില്ലാത്തവരാണ്. കേരളത്തിൽ കേട്ടുകേൾവിയില്ലാത്തവിധം വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന രീതിയിലായിരുന്നു പൊലീസിെൻറ പ്രവർത്തനങ്ങൾ. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് എ. വാസു, പി. അബ്ദുൽഹമീദ്, നൗഷാദ് മംഗലശ്ശേരി, ടി.പി. മുഹമ്മദ് മുക്കം എന്നിവർ പെങ്കടുത്തു. നവംബർ എട്ട് വഞ്ചന ദിനമായി ആചരിക്കും കോഴിക്കോട്: നോട്ട് നിരോധനത്തിെൻറ ഒന്നാം വാർഷികമായ നവംബർ എട്ടിന് ആം ആദ്മി പാർട്ടി വഞ്ചന ദിനമായി ആചരിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അന്ന് വൈകുന്നേരം അഞ്ചിന് മുതലക്കുളത്ത് നടക്കുന്ന പൊതുസമ്മേളനം കേരള ഒബ്സർവർ ഗിരീഷ് ചൗധുരി ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് ഫോേട്ടാ പ്രദർശനവും കലാപരിപാടികളുമുണ്ടാകും. എസ്.എ. അബൂബക്കർ, ജാഫർ അത്തോളി, എ.കെ. ആലിക്കുട്ടി, ഫൈസൽ നടുവട്ടം, എം.പി. സനോവർ, കെ.എം. പവിത്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.