കാത്തിരിപ്പിന് അറുതി; താജുന്നിസക്കും അഭിജാതിനും സഹായഹസ്തവുമായി ജില്ല ഭരണകൂടം കോഴിക്കോട്: ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം താജുന്നിസക്കും അഭിജാതിനും സഹായമായി ലീഗൽ ഗാർഡിയൻഷിപ് സർട്ടിഫിക്കറ്റ് ലഭിക്കും. ജില്ല കലക്ടർ യു.വി. ജോസിെൻറ നേതൃത്വത്തിൽ സംഘം കൊടുവള്ളി ഫീനിക്സ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിൽ നടത്തിയ ഭിന്നശേഷിക്കാർക്കുള്ള കൈയെത്തും ദൂരത്ത് പരിപാടിയിലാണ് താമരശ്ശേരി താലൂക്കിലെ 123 കുട്ടികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റിനും ലീഗൽ ഗാർഡിയൻഷിപ്് സർട്ടിഫിക്കറ്റിനുമുള്ള നടപടിയായത്. 15കാരനായ അഭിജാത് ഓട്ടിസം, സെറിബ്രൽ പാഴ്സി, ഫിറ്റ്സ് അസുഖങ്ങൾ മൂലം ബുദ്ധിമുട്ടിലായിരുന്നു. മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കാത്തത് പല കാര്യങ്ങൾക്കും തടസ്സമായിരുന്നു. ഓട്ടോ ൈഡ്രവറായ അച്ഛൻ സുഭാഷാണ് മരുന്നിനുള്ള ചെലവുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ നോക്കിയിരുന്നത്. കരുമല പൂവത്തുംകണ്ടി വീട്ടിലും ആശുപത്രിയിലുമായാണ് അഭിജാത് സമയം മുഴുവൻ ചെലവഴിക്കുന്നത്. ജില്ലാ ഭരണകൂടത്തിെൻറ ഇടപെടലോടെ കാര്യങ്ങൾക്കെല്ലാം പരിഹാരമായെന്ന് അഭിജാതിെൻറ അമ്മ ഷിജി പറയുന്നു. പുതുപ്പാടി മണൽവയൽ സ്വദേശി പുലിവലത്തിൽ വീട്ടിൽ താജുന്നിസക്കും ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമായി ലീഗൽ ഗാർഡിയൻഷിപ് സർട്ടിഫിക്കറ്റിനുള്ള നടപടിയായി. 26കാരിയായ താജുന്നിസ 60 ശതമാനം ശാരീരിക വിഷമതകളുള്ള ആളാണ്. കൈതപ്പൊയിൽ ഹദിയ സ്പെഷൽ സ്കൂളിലെ വിദ്യാർഥിനിയാണ് താജുന്നിസ. ഉണ്ണിമോയ്- ആയിഷ ദമ്പതികളുടെ മകളാണ്. അസി. കലക്ടർ സ്നേഹിൽകുമാർ സിങ്, എൽ.എൽ.സി പി.ഡബ്ല്യു.ഡി അംഗം ഡോ. പി.ഡി. ബെന്നി, സാമൂഹികനീതി ഓഫിസർ ഷീബ മുംതാസ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.എം.പി. ജീജ, എൻ.ജി.ഒ കൺവീനർ പ്രഫ. സി.കെ. ഹരീന്ദ്രനാഥ്, ഡോ. റോഷൻ ബിജ്ലി തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയിൽ 118 കേസുകൾ പരിഗണിച്ചു. നവംബർ എട്ടിന് കൊയിലാണ്ടിയിലും ഒമ്പതിന് കോഴിക്കോട്ടും 13നും 21നും വടകരയിലും 20ന് ഫറോക്കിലും പരിപാടി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.