വടകര നഗരസഭയിലെ പരിപാടികൾ അറിയുന്നില്ലെന്ന്​ പ്രതിപക്ഷം

മലബാര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി ഗ്രൗണ്ട് മിനി സ്റ്റേഡിയമാക്കാൻ കൗൺസിൽ തീരുമാനം വടകര: നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടികൾ കൗണ്‍സിലര്‍മാരെ അറിയിക്കുന്നില്ലെന്ന് കൗണ്‍സില്‍ യോഗത്തില്‍ ആക്ഷേപം. പ്രതിപക്ഷ കൗണ്‍സിലര്‍മാരാണ് പരാതിയുമായി രംഗത്തുവന്നത്. നവംബര്‍ ഒന്നിന് നടന്ന സീറോ വേസ്റ്റ് വടകര പദ്ധതിയുടെ ഉദ്ഘാടനം, തെരുവ് കച്ചവടക്കാര്‍ക്കുള്ള കാര്‍ഡ് വിതരണം തുടങ്ങിയ പരിപാടികൾക്കൊന്നും പ്രതിപക്ഷാംഗങ്ങളെയും അവര്‍ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികളെയും പരിഗണിച്ചില്ല. തെരുവ് കച്ചവടക്കാര്‍ക്കുള്ള കാര്‍ഡ് വിതരണ പരിപാടിയിലും അവഗണിച്ചെന്നും എം.പി. അഹമ്മദ് പറഞ്ഞു. സീറോ വേസ്റ്റ് പദ്ധതിയുടെ പ്രചാരണത്തിനായി രണ്ട് നോട്ടീസ് അടിച്ചെന്നും ഇത്തരം വീഴ്ചകള്‍ തുടര്‍ക്കഥയായി മാറുകയാണെന്നും പ്രതിപക്ഷ അംഗം ടി. കേളു ആരോപിച്ചു. വാര്‍ഡുകളില്‍ കൗണ്‍സിലര്‍മാര്‍ അറിയാതെയാണ് പല പ്രവൃത്തികളും നടക്കുന്നുണ്ട്. ഇതിനെ ചോദ്യംചെയ്തപ്പോള്‍ നിഷേധാത്മക നിലപാടാണ് കരാറുകാരനും ഭരണപക്ഷ മെംബറും സ്വീകരിച്ചതെന്ന് പ്രതിപക്ഷ അംഗം വനജ കുറ്റപ്പെടുത്തി. വാര്‍ഡുകളില്‍ നടത്തുന്ന പ്രവൃത്തികളുടെ കാര്യത്തില്‍ പല കൗണ്‍സിലര്‍മാര്‍ക്കും ധാരണയില്ലെന്ന് ഭരണപക്ഷ അംഗം വി. ഗോപാലന്‍ പറഞ്ഞു. താഴെഅങ്ങാടിയിലെ മലബാര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി ഗ്രൗണ്ട് മിനിസ്റ്റേഡിയമാക്കി മാറ്റണമെന്ന് എന്‍.പി.എം നഫ്സല്‍ ആവശ്യപ്പെട്ടു. ഈ വിഷയം അടുത്ത കൗണ്‍സിലില്‍ പ്രത്യേക പ്രമേയമാക്കി അവതരിപ്പിച്ച് സര്‍ക്കാറിനു മുമ്പിലെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. നഗരസഭ ലഹരി മുക്തമാക്കുന്നതി​െൻറ ഭാഗമായി ജില്ല ലഹരി മുക്ത മിഷന്‍ ഏര്‍പ്പെടുത്തിയ പരിപാടികള്‍ വാര്‍ഡ് തലങ്ങളില്‍ നടപ്പാക്കിയില്ല. കൗണ്‍സില്‍ യോഗത്തില്‍ വടകര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. മുരളീധരന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് മെംബര്‍മാര്‍ കൈ മലര്‍ത്തിയത്. ലഹരി മുക്തമാക്കുന്നതില്‍ വാര്‍ഡുകളില്‍ പൊതുജനങ്ങളെ പങ്കെുപ്പിച്ച് യോഗം ചേര്‍ന്ന് പദ്ധതി നടപ്പാക്കണമെന്ന് ചെയര്‍മാന്‍ കെ. ശ്രീധരന്‍ നിര്‍ദേശിച്ചു. നഗരസഭ പരിധിയില്‍ പലയിടങ്ങളിലും കുടിവെള്ള വിതരണത്തില്‍ വലിയ പ്രശ്നം നേരിടുന്നതായി യോഗത്തില്‍ പരാതി ഉയര്‍ന്നു. പലയിടങ്ങളിലും പൈപ്പുകള്‍പൊട്ടി വെള്ളം പാഴാവുകയാണ്. ഇത് വാട്ടര്‍ അതോറിറ്റിയെ അറിയിച്ചിട്ടും നടപടിയെടുക്കാത്ത സാഹചര്യമാണുള്ളതെന്നും മെംബര്‍മാര്‍ പറഞ്ഞു. ചെയര്‍മാന്‍ കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സൻ കെ.പി. ബിന്ദു, ദിനേശന്‍ വെള്ളാറുള്ളി, പി.കെ. ജലാല്‍, ജിനചന്ദ്രന്‍, എം.പി. ഗംഗാധരന്‍, റീന ജയരാജ് എന്നിവര്‍ സംസാരിച്ചു. ........................................... kz2
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.