കോഴിക്കോട്: ഇന്ത്യൻ ജനതയെ മോദി സർക്കാർ വഞ്ചിച്ച് ഒരുവർഷം തികയുന്ന നവംബർ എട്ടിന് സംസ്ഥാനമൊട്ടുക്കും കരിദിനം ആചരിക്കുമെന്ന് രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. ഫിറോസ്ഖാൻ അറിയിച്ചു. അഭിമുഖം കോഴിക്കോട്: നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ഒഴിവുള്ള നോൺ വൊക്കേഷനൽ ടീച്ചർ ഇൻ ഫിസിക്സ്, ലാബ് െടക്നിക്കൽ അസിസ്റ്റൻറ് ഇൻ ഇ.സി.ജി ആൻഡ് എ.എം.ടി എന്നീ തസ്തികകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്താൻ നവംബർ എട്ടിന് രാവിലെ 10.30ന് വി.എച്ച്.എസ്.ഇ ഒാഫിസിൽ ഇൻറർവ്യൂ നടക്കും. 50 ശതമാനം മാർക്കിൽ കുറതാതെയുള്ള എം.എസ്സി ഫിസിക്സ്, ബി.എഡ്, സെറ്റ്/നെറ്റ് യോഗ്യതയുള്ളവർക്ക് ഫിസിക്സ് തസ്തികയിലേക്കും വി.എച്ച്.എസ്.ഇ ഇ.സി.ജി ആൻഡ് എ.എം.ടി കോഴ്സ് കഴിഞ്ഞവർക്ക് ലാബ് ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികക്കും അപേക്ഷിക്കാം. േഫാൺ: 0495-2369933, 9447341571.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.