ഉദയ ലൈബ്രറി സുവർണ ജൂബിലിക്ക്​ സമാപനം

മൊകവൂർ: ഉദയ ലൈബ്രറി ആൻഡ് റീഡിങ് റൂമി​െൻറ സുവർണ ജൂബിലി ആഘോഷ സമാപനം പി.കെ. േഗാപി ഉദ്ഘാടനം ചെയ്തു. ഒരു വർഷമായി നീളുന്ന ആഘോഷത്തി​െൻറ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. സമാപനത്തോടനുബന്ധിച്ച് സാംസ്കാരിക ഘോഷയാത്ര, ആദരിക്കൽ, കെ.പി.എ.സിയുടെ ഇൗഡിപ്പസ് നാടകം എന്നിവയും നടന്നു. സ്വാഗതസംഘം ചെയർമാൻ എം. രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി. പ്രകാശൻ റിപ്പോർട്ട് അവതരിപ്പിച്ചു. എം.കെ. ശശീന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. വി. സുഭാഷ് ചന്ദ്രൻ, കെ. ചന്ദ്രൻ മാസ്റ്റർ, കറ്റടത്ത് ഹാജറ, എൻ.പി. പത്മനാഭൻ, ജയന്തി ശശികുമാർ, പി. മുരളീധരൻ, മുജീബ് തട്ടാരി, പി.പി. ദിനേശൻ, ടി.കെ. ഗീത, കെ. ശ്രീധരൻ, രൂപേഷ്, ടി.ടി. അശോകൻ, ഒ. രാമചന്ദ്രൻ നായർ, അനിൽകുമാർ, വി.പി. മനോജ്, സി. മനോജ്കുമാർ എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി കലാകാരന്മാരെ ആദരിച്ചു. പ്രോഗ്രാം കൺവീനർ സി.വി. ആനന്ദകുമാർ സ്വാഗതവും കെ. വിശ്വനാഥൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.