ചേളന്നൂർ: പുളിക്കൽ െറസിഡൻറ്സ് അസോസിയേഷൻ മലബാർ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.എം. ഷാജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് ഇ. വേലായുധൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ മിനി ചെട്ട്യാംകണ്ടി, വി. ജിതേന്ദ്രനാഥ്, ഡോ. ട്രീസ ജോസ്, അസോസിയേഷൻ സെക്രട്ടറി എൻ. പ്രമോദ്, ശശികുമാർ ചേളന്നൂർ, പ്രദീപ് സായ് ജ്യോതി എന്നിവർ സംസാരിച്ചു. അംശക്കച്ചേരി-ചെറുകുളം റോഡ് യാഥാർഥ്യമാക്കണം -സി.പി.എം സി.പി.എം ലോക്കൽ സമ്മേളനം സമാപിച്ചു കക്കോടി: വർഷങ്ങളായി കടലാസിലൊതുങ്ങിയ അംശക്കച്ചേരി-ചെറുകുളം റോഡ് യാഥാർഥ്യമാക്കാൻ നടപടി കൈെകാള്ളണമെന്ന് സി.പി.എം കക്കോടി വെസ്റ്റ് മേഖല ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. രണ്ടു ദിവസമായി കയ്യൂന്നിമ്മൽതാഴത്ത് നടന്ന പൊതുസമ്മേളനം എ.എം. റഷീദ് ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച നടന്ന പ്രതിനിധി സമ്മേളനം സി.പി.എം ജില്ല കമ്മിറ്റിയംഗം ടി.പി. ദാസൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.പി. സുനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കവിത മനോജ്, മക്കടോൽ ഗോപാലൻ, പി.എം. അശോകൻ എന്നിവർ പ്രസീഡിയം കമ്മിറ്റി അംഗങ്ങളായിരുന്നു. വി.കെ. രാമദാസ്, ഇ.പി. ആസാദ് എന്നിവർ പ്രമേയം അവതരിപ്പിച്ചു. റെഡ് വളൻറിയർ മാർച്ചിലും വാദ്യാഘോഷങ്ങളോടെയുള്ള പ്രകടനത്തിലും നൂറുകണക്കിന് പേർ പെങ്കടുത്തു. പൊതുസമ്മേളനത്തിൽ കെ.പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. എസ്.എഫ്.െഎ സംസ്ഥാന സെക്രട്ടറി വിജിൻ, എൻ. രാജേഷ്, വി. മുകുന്ദൻ, മക്കടോൽ ഗോപാലൻ എന്നിവർ സംസാരിച്ചു. കൺവീനർ ടി.ടി. വിനോദ് സ്വാഗതം പറഞ്ഞു. കോഴിക്കോട് പാട്ടുകൂട്ടത്തിെൻറ വാമൊഴിത്താളം നാടൻപാട്ടും വിവിധ കലാപരിപാടികളും നടന്നു. ലോക്കൽ സെക്രട്ടറിയായി കെ.പി. സുനിൽകുമാറിനെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.