ആവളയിൽ വയൽ തരം മാറ്റി നികത്തുന്നു: വില്ലേജ് സംബന്ധിച്ച് അവ്യക്തതയും

പേരാമ്പ്ര: ആവള എടവരാട് പാടശേഖരത്തിലെ കല്ലിൽ താഴെ സ്വകാര്യ വ്യക്തി നെൽവയൽ തരം മാറ്റി നികത്തുന്നു. ഈ വയൽ ചെറുവണ്ണൂർ വില്ലേജിലോ എരവട്ടൂർ വില്ലേജിലോ എന്ന കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് അവ്യക്തതയുള്ളതുകൊണ്ട് നടപടി എടുക്കാനും കഴിയുന്നില്ല. സ്വകാര്യ വ്യക്തി ഈ നെൽവയൽ വാഴകൃഷിക്ക് പാട്ടത്തിനു കൊടുത്തിരിക്കുകയാണ്. ഏരിയ എടുത്ത് വാഴ ഉണ്ടാക്കിക്കഴിഞ്ഞാൽ പിന്നീട് കവുങ്ങിൻതൈ, തെങ്ങിൻതൈ എന്നിവ നട്ട് വയൽ കാലക്രമേണ നികത്തിയെടുക്കുന്നതാണ് പതിവ്. വർഷങ്ങളായി നെൽകൃഷി നടത്തിവരുന്ന വയലിലാണ് ഇപ്പോൾ വാഴ വെച്ചിരിക്കുന്നത്. ഇത് ഏത് വില്ലേജ് അതിർത്തിയിലാണെന്ന് വ്യക്തമാക്കാൻ റവന്യൂ അധികൃതർ സർവേ നടത്തണമെന്നും വയൽ നികത്തൽ കർശനമായി തടയണമെന്നും നാട്ടുകാർ പറയുന്നു. ഇന്ദിര ജന്മശതാബ്ദി ഉള്ള്യേരി: ഇന്ദിര ജന്മശതാബ്ദി കോൺഗ്രസ് കുടുംബസംഗമം തെരുവത്തുകടവില്‍ കെ.പി.സി.സി സെക്രട്ടറി കെ. പ്രവീൺ കുമാര്‍ ഉദ്ഘാടനം ചെയ്തു. ഷമീര്‍ നളന്ദ അധ്യക്ഷത വഹിച്ചു. രമ്യ ഹരിദാസ്, ജിതേഷ് മുതുകാട്, കാവില്‍ പി. മാധവൻ, നിജേഷ് അരവിന്ദ്, എടാടത്ത് രാഘവന്‍, വി.ടി. സുരേന്ദ്രൻ, സതീഷ്‌ കന്നൂര്‍, എം.സി. അനീഷ്‌, കളരിക്കണ്ടി ബാലകൃഷ്ണൻ, സുധീര്‍ പട്ടാങ്കോട്, സത്യനാഥൻ, ജസീല്‍ ആയിരോളി എന്നിവര്‍ സംസാരിച്ചു, മലര്‍വാടി ലിറ്റില്‍ സ്കോളര്‍ വിജയികള്‍ കൊയിലാണ്ടി: മലര്‍വാടി ലിറ്റില്‍ സ്കോളര്‍ കൊയിലാണ്ടി സബ്ജില്ലതല മത്സരം സംഘടിപ്പിച്ചു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർ യഥാക്രമം: യു.പി വിഭാഗം- ശ്രീസായൂജ് (ജി.എസ് പുളിയഞ്ചേരി), മഞ്ചുരാജ് (അരിക്കുളം യു.പി സ്കൂൾ), ജി. ഹരികൃഷ്ണ (കുറുവങ്ങാട് സെന്‍ട്രല്‍ യു.പി സ്കൂൾ). എൽ.പി വിഭാഗം- കിരണ്‍ ദേവ് (പെരുവട്ടൂര്‍ എൽ.പി സ്കൂൾ), ഫാത്തിമ ഷെറിന്‍ (അരിക്കുളം എ.യു.പി സ്കൂൾ), യദുപ്രിയ (കോതമംഗലം ജി.എൽ.പി സ്കൂൾ). സമാപന പരിപാടിയില്‍ പി.ടി. റഫീഖ് അധ്യക്ഷത വഹിച്ചു. എം.പി. അബ്ദുല്‍ ജലീല്‍ സമ്മാന വിതരണം നടത്തി. അഷ്റഫ് കീഴരിയൂർ, സാബിക്ക് കൊല്ലം, ഷംസു കീഴരിയൂര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.