തോമസ് ചാണ്ടി മന്ത്രിസ്ഥാനമൊഴിയണം ^അജിത് കൊളാടി

തോമസ് ചാണ്ടി മന്ത്രിസ്ഥാനമൊഴിയണം -അജിത് കൊളാടി പേരാമ്പ്ര: സർക്കാർ ഭൂമി കൈയേറിയെന്ന് ജില്ല കലക്ടർ കണ്ടെത്തിയ സാഹചര്യത്തിൽ തോമസ് ചാണ്ടി മന്ത്രിസ്ഥാനമൊഴിയണമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടി. പാർട്ടി പേരാമ്പ്ര ലോക്കൽ സമ്മേളനം എടവരാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിക്കാർക്ക് ഇടത് മന്ത്രിസഭയിൽ സ്ഥാനമുണ്ടാവില്ല. അഴിമതിക്കെതിരെ കാനം രാജേന്ദ്രൻ പറയുന്നത് പലർക്കും ദഹിക്കുന്നില്ലെങ്കിലും അദ്ദേഹം അത് തുടർന്നുകൊണ്ടിരിക്കുമെന്നും കൊളാടി പറഞ്ഞു. ഫാഷിസത്തെ നേരിടാൻ ഇടതു മതേതര കൂട്ടായ്മ അനിവാര്യമാണെന്നാണ് സി.പി.ഐ ഇപ്പോളും വിശ്വസിക്കുന്നത്. രണ്ട് വലിയ മണ്ടത്തരങ്ങൾ ചെയ്ത ഇടതുകക്ഷികൾ ഇനിയും തെറ്റാവർത്തിക്കരുതെന്നും കൊളാടി പറഞ്ഞു. ഇന്ത്യൻ സംസ്കാരത്തെയും ചരിത്ര സ്മാരകങ്ങളെയും വളച്ചൊടിച്ച് ഇന്ത്യയിലെ ജനവിഭാഗങ്ങളെ ഭിന്നിപ്പിക്കുന്ന കേന്ദ്ര സർക്കാർ നിലപാട് മതേതരത്തിന് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്കൽ സെക്രട്ടറി ഇ.കെ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇ. കുഞ്ഞിരാമൻ, പി.കെ. സുരേഷ്, സുരേഷ് എടവരാട് എന്നിവർ സംസാരിച്ചു. ടി. ശിവദാസൻ, ഗോപാലകൃഷ്ണൻ തണ്ടോറപ്പാറ, കണ്ടോത്ത് ബാബു, പി. സുനിൽ കുമാർ, പി.എം. ശങ്കരൻ, കെ.എം. ശങ്കരൻ എന്നിവർ നേതൃത്വം നൽകി. പ്രതിനിധി സമ്മേളനം ജില്ല അസിസ്റ്റൻറ് സെക്രട്ടറി ആർ. ശശി ഉദ്ഘാടനം ചെയ്തു. ടി. ശിവദാസൻ അധ്യക്ഷത വഹിച്ചു. പി.കെ. സുരേഷിനെ സെക്രട്ടറിയായും സി.കെ. കുഞ്ഞിരാമക്കുറുപ്പ്, പി. സുനിൽ കുമാർ എന്നിവരെ അസിസ്റ്റൻറ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.