കോഴിക്കോട്: പ്ലസ് ടു വിദ്യാർഥി അജയ്യെ മെഡിക്കൽ കോളജ് എസ്.െഎ മർദിച്ച സംഭവത്തിൽ പരാതി നൽകാൻ പോയ ആക്ഷൻ കമ്മിറ്റി ഭാരവാഹികളെ ഡെപ്യൂട്ടി കമീഷണർ മെറിൻ ജോസഫ് അപമാനിച്ചതായി പരാതി. എസ്.ഐക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തത് ദുർബല വകുപ്പുകൾ ചാർത്തിയും മർദനമേറ്റ വിദ്യാർഥിയുടെ പിതാവിനെതിരെ മൂന്ന് പ്രധാന വകുപ്പുകൾ ചേർത്തുമാണ് കേസെടുത്തത് എന്നത് സംബന്ധിച്ച് പരാതി പറയാൻ പോയപ്പാഴായിരുന്നത്രെ ഡി.സി.പിയുടെ അവഹേളനം. നടക്കാവ് പൊലീസ് വിദ്യാർഥിയുടെ ജാതിയും വയസ്സും മനപ്പൂർവം മറച്ചുവെച്ചത് പറയാൻ ശ്രമിച്ചെങ്കിലും ഡി.സി.പി കേൾക്കാൻ കൂട്ടാക്കിയില്ലത്രെ. മർദനമേറ്റ വിദ്യാഥിയുടെ അമ്മ സുലോചനയും ആക്ഷൻ കമ്മിറ്റിക്കാർക്കൊപ്പമുണ്ടായിരുന്നു. പട്ടികജാതി-പട്ടികവർഗ വകുപ്പ് പ്രകാരം കേെസടുത്തില്ലെന്ന് ഭാരവാഹികൾ ചൂണ്ടിക്കാണിച്ചപ്പോൾ അങ്ങനെയൊരു വകുപ്പ് ഇല്ലെന്നായിരുന്നു ഡി.സി.പിയുടെ മറുപടി. മർദനമേറ്റ വിദ്യാർഥിക്ക് പ്രായപൂർത്തിയായിട്ടില്ല എന്നത് ശ്രദ്ധയിൽെപടുത്തിയപ്പോൾ അതിലും പ്രത്യേകിച്ച് ഒന്നുമില്ല എന്നുപറഞ്ഞതായും ഭാരവാഹികൾ കുറ്റപ്പെടുത്തി. എസ്.ഐയെ ന്യായീകരിക്കുന്ന നിലപാടാണ് അവർ സ്വീകരിച്ചതത്രെ. ഏത് പാതിരാത്രിയിലും പ്രതിശ്രുതവധുവിനെ കാണാൻ എസ്.ഐക്ക് എങ്ങനെ വേണമെങ്കിലും പോകാം എന്നും, അതിന് സർക്കാർ സംവിധാനം ഉപയോഗിക്കുന്നത് തെറ്റല്ലെന്നും അവർ പറഞ്ഞുവെന്നും ആക്ഷൻ കമ്മിറ്റി ആരോപിച്ചു. ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ പി. ലോഹിതാക്ഷൻ, എൻ.വി. ബാബുരാജ്, കെ.പി. സത്യകൃഷ്ണൻ, എൻ. ഭാഗ്യനാഥ്, കെ.പി. വിജയകുമാർ, സമദ് തുടങ്ങിയവരായിരുന്നു ഡി.സി.പിയെ കഴിഞ്ഞദിവസം കാണാൻ പോയത്. ആക്ഷൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി അയച്ചിട്ടുണ്ട്. സംഭവം നടന്ന് 11 ദിവസം പിന്നിട്ടെങ്കിലും നീതി ലഭിക്കാത്തതിനെതുടർന്ന് ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബുധനാഴ്ച നടക്കാവ് ജങ്ഷനിൽ കൂട്ട നിരാഹാരസമരം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ആക്ഷൻ കമ്മിറ്റിയുടെ ആരോപണത്തെക്കുറിച്ച് മെറിൻ ജോസഫിെൻറ പ്രതികരണം ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.