ഗെയിൽ: പരാതികൾ പരിഹരിക്കണം -സി.പി.െഎ മുക്കം: ഗെയിൽ പൈപ്പ്ലൈൻ പദ്ധതി നടപ്പാക്കുന്നതിെൻറ പേരിൽ കുറേപ്പേർ അസ്വസ്ഥരാണെന്നും പരാതികൾ പരിഹരിക്കണെമന്നും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എം. നാരായണൻ മാസ്റ്റർ. രണ്ടുദിവസമായി മുക്കത്ത് നടന്ന സി.പി.ഐ തിരുവമ്പാടി മണ്ഡലം സമ്മേളനത്തിെൻറ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗെയിൽ ഇരകളുടെ ആവലാതികൾ കേൾക്കണം. വൈകിയാണെങ്കിലും പ്രശ്നം ചർച്ച ചെയ്യാൻ തയാറായത് സ്വാഗതാർഹമാണ്. ചർച്ചയിൽ പങ്കെടുത്ത് അവർക്ക് അനുകൂല നടപടിക്ക് ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരെൻറ ജീവിതം നാൾക്കുനാൾ ദുരിതത്തിൽനിന്നു ദുരിതത്തിലേക്ക് തള്ളിനീക്കുന്ന നയങ്ങളും നടപടികളുമാണ് കേന്ദ്രം അടിച്ചേൽപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.എം അബ്ദുറഹ്മാൻ, പി.കെ. രതീഷ്, പി. സൗദാമിനി ടീച്ചർ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. എം.ആർ. സുകുമാരൻ സ്വാഗതം പറഞ്ഞു. ചന്ദ്രൻ വട്ടോളി രക്തസാക്ഷി പ്രമേയവും പി.സി. ഡേവിഡ് അനുശോചന പ്രമേയവും െക. മോഹനനൻ മാസ്റ്റർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.