കോഴിക്കോട്: പ്ലസ് ടു വിദ്യാർഥിയെ എസ്.െഎ മർദിച്ച കേസ് അസി. കമീഷണർ ഇ.പി. പൃഥ്വിരാജ് അന്വേഷിക്കും. വിദ്യാർഥിയുടെ ബന്ധുക്കളും ആക്ഷൻ കമ്മിറ്റിയും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡി.ജി.പിയുടെ നിർേദശപ്രകാരമാണ് അസി. കമീഷണർ കേസ് ഏറ്റെടുത്തത്. ഇത് വരെ നടക്കാവ് പൊലീസിെൻറ കീഴിലായിരുന്നു അന്വേഷണം. വിദ്യാർഥിക്ക് പ്രായപൂർത്തിയാവാത്തതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും വിദ്യാർഥി പട്ടികജാതി വിഭാഗത്തിലെ ചെറുമ സമുദായക്കാരനായതിനാൽ എസ്.സി-എസ്.ടി ആക്ട് പ്രകാരവും കേസെടുത്ത് മെഡിക്കൽ കോളജ് എസ്.ഐ ഹബീബുല്ലയെ അറസ്റ്റ് ചെയ്യണമെന്നാണ് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നത്. പട്ടികജാതി--പട്ടികവർഗക്കാരുടെ പരാതികൾ ഡിവൈ.എസ്.പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരാണ് അന്വേഷിക്കേണ്ടതെങ്കിലും പൊലീസ് തയാറായിരുന്നില്ല. വിദ്യാർഥി പട്ടികജാതിക്കാരനായിരുന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥർ മനപ്പൂർവം മേലുദ്യോഗസ്ഥരിൽ നിന്ന് മറച്ചുവെച്ചത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇക്കാര്യം മൊഴിയിൽ രേഖപ്പെടുത്തിയിട്ടുമില്ല. കഴിഞ്ഞമാസം 26ന് രാത്രി എരഞ്ഞിപ്പാലത്തെ വനിത ഹോസ്റ്റലിന് മുന്നില്‍ വെച്ചാണ് മലബാർ ക്രിസ്ത്യൻ കോളജ് പ്ലസ്ടു വിദ്യാര്‍ഥിയായ അജയ്യെ എസ്.െഎ മർദിച്ചത്. പ്രതിശ്രുതവധുവിന് വിവാഹവസ്ത്രങ്ങള്‍ നല്‍കാന്‍ അവര്‍ താമസിക്കുന്ന ഹോസ്റ്റലിന് സമീപം എത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. എസ്.ഐ വനിത ഹോസ്റ്റലിന് സമീപം നിന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെയാണ് വിദ്യാർഥിക്ക് മര്‍ദനമേറ്റത്. ഇതേ സംഭവത്തില്‍ എസ്.ഐയുടെ പ്രതിശ്രുത വധു നല്‍കിയ പരാതിയില്‍ യുവാവിെൻറ പിതാവ് ഉള്‍പ്പെടെ കണ്ടാലറിയാവുന്ന രണ്ടുപേർക്കെതിരെയും നടക്കാവ് പൊലീസ് കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.