വിദ്യാർഥിയെ മർദിച്ച സംഭവം: കേസ്​ ക്രൈംബ്രാഞ്ചിനു വിടണം ^സാംബവർ സൊസൈറ്റി

വിദ്യാർഥിയെ മർദിച്ച സംഭവം: കേസ് ക്രൈംബ്രാഞ്ചിനു വിടണം -സാംബവർ സൊസൈറ്റി കോഴിക്കോട്: നടക്കാവ് തേനാംവയലിൽ പ്ലസ്ടു വിദ്യാർഥി ടി.വി. അജയിയെ മെഡിക്കൽ കോളജ് എസ്.ഐ ഹബീബുല്ല മർദിച്ചുവെന്ന പരാതി ക്രൈംബ്രാഞ്ചിനു വിടണമെന്ന് കേരള സാംബവർ സൊസൈറ്റി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. മർദനത്തിനു ഇരയായ വിദ്യാർഥിയെയും കുടുംബത്തെയും സംസ്ഥാന സെക്രട്ടറി സതീഷ് പാറന്നൂർ സന്ദർശിച്ചു. മർദനമേറ്റ വിദ്യാർഥി പട്ടികജാതിക്കാരനാണെന്ന വിവരം മൊഴിയിൽ രേഖപ്പെടുത്താതെ മറച്ചുവെച്ചത് തികച്ചും അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് അദ്ദേഹം പറഞ്ഞു. പട്ടികജാതി-വർഗ അതിക്രമങ്ങൾക്കെതിരെയുള്ള വകുപ്പുകൂടി കേസിൽ ഉൾപ്പെടുത്തണമെന്ന് ജില്ല പ്രസിഡൻറ് കെ.യു. വേലായുധൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.