ഏഴാം നൂറ്റാണ്ടിെൻറ പ്രാകൃത ബോധം: സി.പി.എം നിലപാട് പ്രവാചകനിന്ദ -യൂത്ത്ലീഗ് കോഴിക്കോട്: ഗെയിൽ പൈപ്പ്ലൈൻ ഭൂമി ഏറ്റെടുക്കുന്നതിൽ നഷ്ടപരിഹാരംപോലും നിഷേധിച്ച് ധിക്കാരപൂർവം നീങ്ങുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കിടപ്പാടവും ഭൂമിയും നഷ്ടപ്പെടുന്ന ഇരകൾ നടത്തുന്ന സമരത്തെ ഏഴാം നൂറ്റാണ്ടിെൻറ പ്രാകൃത ബോധം പേറുന്ന ചിലരുടെ നീക്കം എന്ന് ദുർവ്യാഖ്യാനം ചെയ്ത സി.പി.എം ജില്ല സെക്രട്ടറിയുടെ പ്രസ്താവന കമ്യൂണിസത്തിലെ ഉള്ളടക്കത്തിലെ തികഞ്ഞ മതവിരുദ്ധതയും പ്രവാചക നിന്ദയുമാണെന്ന് മുസ്ലിം യൂത്ത്ലീഗ് ജില്ല ഭാരവാഹികളുടെ യോഗം പ്രസ്താവനയിൽ പറഞ്ഞു. പെൺകുട്ടികളെ ജീവനോടെ കുഴിച്ചുമൂടുകയും മദ്യവും ചൂതാട്ടവും ഗോത്രയുദ്ധവും നടമാടിയിരുന്ന ഇരുണ്ടകാലത്തെ ദുഷ്ചെയ്തികൾക്കെതിരെ വെളിച്ചം പരത്തി മാനവികത ഉയർത്തിപ്പിടിക്കുകയും വിമോചനത്തിനായി പോരാടുകയും ചെയ്ത മുഹമ്മദ് നബിയുടെ പ്രബോധന കാലഘട്ടമാണ് ഏഴാം നൂറ്റാണ്ടെന്നിരിക്കേ ചരിത്രബോധമില്ലാതെ നടത്തിയ പ്രസ്താവനക്കെതിരെ പ്രതിഷേധം ഉയർന്നുവരണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. പ്രസിഡൻറ് സാജിദ് നടുവണ്ണൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.കെ. നവാസ്, കെ.എം.എ. റഷീദ്, സി. ജാഫർ സാദിഖ്, എ.കെ. കൗസർ, എ. ഷിജിത് ഖാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.