പേരാമ്പ്ര: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവഞ്ചനക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്കം' ജാഥക്ക് ചൊവ്വാഴ്ച കാലത്ത് 10 ന് പേരാമ്പ്രയിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പേരാമ്പ്ര ടി.ബി പരിസരത്ത് നിന്ന് ജാഥയെ വരവേൽക്കും. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ബസ്സ്റ്റാൻഡ് പരിസരത്തെ സ്വീകരണ സമ്മേളന വേദിയിലേക്ക് ആനയിക്കും. ജാഥയുടെ ഭാഗമായി മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലും സിഗ്നേച്ചർ കാമ്പയിൻ പൂർത്തിയായി. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ടൗണിൽ വിളംബര ജാഥ നടക്കും. സംസ്കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്തിെൻറ നേതൃത്വത്തിൽ തിങ്കളാഴ്ച കാലത്ത് 10ന് ബസ്സ്റ്റാൻഡ് പരിസരത്ത് കലാജാഥ എത്തുന്നുണ്ട്. കെ. ബാലനാരായണൻ, എൻ.പി. വിജയൻ, പുതുക്കുടി അബ്ദുറഹ്മാൻ, രാജൻ മരുതേരി, ടി.കെ. ഇബ്രാഹിം, കിഴിഞ്ഞാണ്യം കുഞ്ഞിരാമൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. നന്തിബസാർ: 'പടയൊരുക്കം' ജാഥക്ക് കൊയിലാണ്ടിയിൽ നൽകുന്ന സ്വീകരണ പരിപാടി വിജയിപ്പിക്കാൻ നന്തി വ്യാപാരി ഭവനിൽ ചേർന്ന യു.ഡി.എഫ് യോഗം തീരുമാനിച്ചു. പി.പി. കരീം അധ്യക്ഷത വഹിച്ചു. യു. രാജീവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ലീഗ് പ്രസിഡൻറ് വി.പി. ഇബ്രാഹിംകുട്ടി, രൂപേഷ് കൂടത്തിൽ എന്നിവർ സംസാരിച്ചു. തിങ്കളാഴ്ച ടൗണിൽ പൊതുയോഗം നടത്താനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.