ബാങ്കിങ്​ മേഖലയിലെ തട്ടിപ്പ്​: പ്രതിരോധമാർഗങ്ങൾ തേടി കേന്ദ്ര വിജിലൻസ്​ കമീഷൻ

ബാങ്കുകളിൽനിന്ന് 2001 മുതൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ വിവരം തേടി ന്യൂഡൽഹി: ബാങ്കിങ് രംഗത്തെ പുതിയതരം തട്ടിപ്പുകൾ വിലയിരുത്തി പ്രതിരോധമാർഗങ്ങൾ കണ്ടെത്താൻ കേന്ദ്ര വിജിലൻസ് കമീഷൻ നടപടി തുടങ്ങി. ഇതി​െൻറ ഭാഗമായി ബാങ്കുകളിൽനിന്ന് 2001 മുതൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ വിവരം തേടി. റിസർവ് ബാങ്ക് ഒാഫ് ഇന്ത്യയോട് വിവരം തേടിയിരുന്നെന്നും ഇത്തരം 111 അക്കൗണ്ടുകളുടെ വിശദാംശം ലഭിച്ചെന്നും കേന്ദ്ര വിജിലൻസ് കമീഷണർ ടി.എം. ഭാസിൻ അറിയിച്ചു. എല്ലാ ബാങ്കുകളോടും നവംബർ 15നകം വിവരം കൈമാറാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ലഭ്യമാകുന്ന വിവരങ്ങൾ വിശകലനം ചെയ്ത് തട്ടിപ്പ് തടയാൻ പുതുവഴികൾ തേടും. 1806 പ്രധാന തട്ടിപ്പുകേസുകൾ വിജിലൻസ് പരിശോധിച്ചതായും അദ്ദേഹം പറഞ്ഞു. 2016-17 കാലത്ത് വിവിധ ബാങ്കുകൾ റിപ്പോർട്ട് ചെയ്ത 4851 കേസുകളിലായി 23,902 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതായി കഴിഞ്ഞ ജൂലൈയിൽ ധനമന്ത്രാലയം പാർലമ​െൻറിൽ നൽകിയ മറുപടിയിൽ പറയുന്നു. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ നൽകിയ മാർഗനിർദേശപ്രകാരമാണ് ബാങ്കുകൾ തട്ടിപ്പ് കേസുകൾ കണ്ടെത്തുന്നത്. എന്നാൽ, തട്ടിപ്പ് തടയാൻ പൊതുവായി ഉപയോഗിക്കാവുന്ന പോർട്ടൽ വികസിപ്പിക്കാനാണ് കേന്ദ്ര വിജിലൻസ് കമീഷൻ ലക്ഷ്യമിടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.