അൺ എയ്ഡഡ് മാനേജ്മെൻറുകൾ അധ്യാപകരെ ചൂഷണം ചെയ്യുന്നു

കോഴിക്കോട്: അൺ എയ്ഡഡ് സ്കൂൾ മാനേജ്മ​െൻറുകളിൽ മിക്കതും മതിയായ വേതനം നൽകാതെ അധ്യാപകരെ ചൂഷണം ചെയ്യുകയാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി. കേരള അൺ എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് യൂനിയൻ അംഗങ്ങളുടെ മക്കളായ വിദ്യാർഥികളിൽ ഉന്നതവിജയം നേടിയവർക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധ്യാപകർക്ക് അർഹമായ വേതനം നൽകാൻ മാനേജ്മ​െൻറുകൾ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂനിയൻ സംസ്ഥാന പ്രസിഡൻറ് എം. രാജഗോപാൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. യു.കെ. കുമാരൻ, വേണു കക്കട്ടിൽ, കെ.എം.കെ. ബാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, സി.പി. സുലൈമാൻ, സജിത ഫറോക്ക്, എം.ടി. ബാലൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.