ഗെയില്‍: വ്യക്തമാകുന്നത് സി.പി.എമ്മിെൻറ ഇസ്ലാം ഭീതി- -സോളിഡാരിറ്റി കോഴിക്കോട്: ഗെയില്‍ സമരത്തിനെതിരെ സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റിയുടെ പ്രസ്താവന ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഇസ്ലാം ഭീതിയാണ് വ്യക്തമാക്കുന്നതെന്ന് സോളിഡാരിറ്റി യൂത്ത്മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് പി.എം. സാലിഹ്. ഗെയില്‍ സമരത്തില്‍ ചില മുസ്ലിം സംഘടനകള്‍ സജീവമായി പങ്കെടുക്കുന്നതിനാല്‍ ഏഴാം നൂറ്റാണ്ടിലെ പ്രാകൃതാവസ്ഥയിലേക്ക് ജനങ്ങളെ കൊണ്ടുപോകാനാണ് അവര്‍ ശ്രമിക്കുന്നതെന്ന് സി.പി.എം ജില്ല കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞിരുന്നു. പ്രവാചകനും മുസ്ലിംകള്‍ക്കും മുസ്ലിം സംഘടനകള്‍ക്കുമെതിരെ സി.പി.എംപോലുള്ള മുഖ്യധാരാ ഇടത് പ്രസ്ഥാനങ്ങള്‍ പുലര്‍ത്തുന്ന ഇസ്ലാമോഫോബിയയുടെ പ്രകടനമാണിത്. സംഘ്പരിവാറും മറ്റും ഉന്നയിക്കുന്ന അതേ ന്യായങ്ങളാണ് സി.പി.എം ഉന്നയിക്കുന്നത്. ഇത്തരം വാദങ്ങളിലൂടെ മുസ്ലിം ന്യൂനപക്ഷ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് ശക്തിപകരുകയാണ് ഇടതുപക്ഷം ചെയ്യുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെയും മറ്റും സമാനരീതിയില്‍ വിവിധ മതവിഭാഗങ്ങള്‍ സംഘമായി അണിനിരന്നിട്ടുണ്ട്. എന്നാല്‍, അപ്പോഴൊന്നും ഉന്നയിക്കാത്ത വര്‍ഗീയാരോപണവുമായി സി.പി.എം രംഗത്തെത്തുന്നതിെൻറ കാരണവും മറ്റൊന്നല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.