*ഇലചുരുളൽ രോഗവും വ്യാപകമായതും കർഷകർക്ക് തിരിച്ചടിയാകുന്നു *പുൽപള്ളിയിലെ തോട്ടങ്ങൾ കൃഷിവകുപ്പ് അധികൃതർ സന്ദർശിച്ചു പുൽപള്ളി: ഇലചുരുളൽ രോഗവും വ്യാപകമാകുന്നു. ഇടക്കാലത്ത് വിവിധ രോഗങ്ങൾ ബാധിച്ച് കുരുമുളക് കൃഷി വ്യാപകമായി നശിച്ചിരുന്നു. എന്നാൽ, വീണ്ടും ഇതേ രോഗങ്ങൾ തോട്ടങ്ങളിൽ പടരുകയാണ്. കുമിൾ, വൈറസ് ബാധയേറ്റ് വിളവെടുപ്പ് അടുത്തുനിൽക്കെ കുരുമുളക് ചെടികൾ നശിക്കുന്നത് കർഷകരെ തളർത്തുകയാണ്. ദ്രുതവാട്ടം പിടിപെട്ട കുരുമുളക് വള്ളി ആദ്യഘട്ടത്തിൽ മഞ്ഞ നിറത്തിലാകുന്നു. പിന്നീട്, ചെടി കരിഞ്ഞുണങ്ങുന്നു. 15 വർഷം വരെ രോഗത്തിനു കാരണമായ കുമിൾ മണ്ണിൽ തുടരാറുണ്ട്. അതിനാൽ റീ പ്ലാേൻറഷൻ ചെയ്ത തോട്ടങ്ങളിൽ പോലും രോഗബാധ കണ്ടുവരുന്നു. ഡോളാമൈറ്റ്, ൈട്രക്കോഡർമ, സ്യൂഡോ മോണസ്, തുരിശ് എന്നിവയെല്ലാം രോഗം തടയാൻ ഉത്തമമാണെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. കാലാവസ്ഥാ വ്യതിയാനവും രോഗം പടരാൻ കാരണമാകുന്നുണ്ടെന്നാണ് കൃഷിമേഖലയിൽ പഠനം നടത്തുന്നവർ വ്യക്തമാക്കുന്നത്. കുരുമുളക് ചെടിയുടെ ചുവട് ഇളക്കിയുള്ള കിളരോഗം പടരാൻ കാരണമാകുമെന്നും ഇവർ പറയുന്നു. കോപ്പർ ഓക്സൈ ക്ലോറൈഡ് മിശ്രിതം നിശ്ചിത അനുപാതത്തിൽ ചെടിയുടെ ചുവട്ടിൽ ഒഴിച്ചുകൊടുത്താൽ രോഗം തടയാൻ കഴിയും. സംസ്ഥാനത്ത് വയനാട്ടിലും ഇടുക്കിയിലുമാണ് കൂടുതൽ കുരുമുളക് കൃഷിയുള്ളത്. വയനാട്ടിൽ പുൽപള്ളിയിൽ 3500 ഹെക്ടറോളം സ്ഥലത്തും മുള്ളൻകൊല്ലിയിൽ 4500 ഹെക്ടറോളം സ്ഥലത്തും കൃഷിയുണ്ടെന്നാണ് കണക്ക്. ഇവിടങ്ങളിലെ തോട്ടങ്ങളിൽ മിക്കതിലും രോഗബാധകൾ കണ്ടു തുടങ്ങിയിട്ടുണ്ട്. മഴമാറിയതോടെ മഞ്ഞളിപ്പു രോഗവും വ്യാപകമാണ്. രോഗബാധകളെക്കുറിച്ച് പഠിക്കാൻ ജില്ല കൃഷിവകുപ്പ് അധികൃതർ കഴിഞ്ഞദിവസം തോട്ടങ്ങളിലെത്തി പരിശോധന നടത്തിയിരുന്നു. SATWDL24 മഞ്ഞളിപ്പ് രോഗം ബാധിച്ച കുരുമുളക് ചെടി SATWDL23 കൃഷിവകുപ്പ് ഉദ്യോഗസ്ഥർ രോഗം ബാധിച്ച കുരുമുളക് തോട്ടത്തിൽ എത്തിയപ്പോൾ പടയൊരുക്കം: വിളംബര ജാഥ കൽപറ്റ: കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനേദ്രാഹ നടപടികളിൽ പ്രതിഷേധിച്ച് യു.ഡി.എഫിെൻറ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിെൻറ ഭാഗമായി കൽപറ്റ മുനിസിപ്പൽ യു.ഡി.എഫ് കമ്മിറ്റി ടൗണിൽ വിളംബരജാഥ നടത്തി. റസാഖ് കൽപറ്റ, പി.പി. ആലി, കെ.കെ. രാജേന്ദ്രൻ, സി. മൊയ്തീൻകുട്ടി, എ.പി. ഹമീദ്, ഗിരീഷ് കൽപറ്റ, സി. ജയപ്രസാദ്, പി. ബീരാൻകോയ, മാടായി ലത്തീഫ്, സാലി റാട്ടക്കൊല്ലി, എൻ. മുസ്തഫ, അഡ്വ. ടി.ജെ. ഐസക്, അഡ്വ. മുസ്തഫ, എസ്. മണി, സെബാസ്റ്റ്യൻ കൽപറ്റ, സന്തോഷ് കൈനാട്ടി, ഒ.വി. മുഹമ്മദ്കുട്ടി, പി. ആയിഷ, കെ. അജിത, പി.ആർ. ബിന്ദു, പി. വിനോദ്കുമാർ എന്നിവർ നേതൃത്വം നൽകി. സുൽത്താൻ ബത്തേരി: ടൗണിൽ ബത്തേരി മുനിസിപ്പൽ യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിളംബര ജാഥ നടത്തി. ടി.പി. രാജശേഖരൻ, പി.പി. അയൂബ്, നിസി അഹമ്മദ്, ആർ.പി. ശിവദാസ്, ഷബീർ അഹമ്മദ്, അസൈനാർ, ടി.ജെ. ജോസഫ്, ആർ. രാജേഷ് കുമാർ, ബാബു പഴുപ്പത്തൂർ, ഇന്ദ്രജിത്ത്, കുന്നത്ത് അഷ്റഫ് തുടങ്ങിയവർ നേതൃത്വം നൽകി. പുൽപള്ളി: പുൽപള്ളിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി. ബത്തേരിയിലെ പരിപാടിയിൽ 500 പ്രവർത്തകരെ പങ്കെടുപ്പിക്കും. ജാഥക്ക് മണ്ഡലം പ്രസിഡൻറ് ടി.എസ്. ദിലീപ്കുമാർ, കെ.എൽ. പൗലോസ്, എൻ.യു. ഉലഹന്നാൻ, പി.എൻ. ശിവൻ, സി.പി. ജോയി, മണി പാമ്പനാൽ, രവി താമരക്കുന്നേൽ, സെലിൻ മാനുവൽ, പി.ഡി. ജോണി, വി.എം. പൗലോസ്, കെ.എൽ. ജോണി, സാബു കെ. മാത്യു, സജി വിരിപ്പാമറ്റം, പ്രമോദ് എന്നിവർ നേതൃത്വം നൽകി. SATWDL19 പടയൊരുക്കത്തിെൻറ ഭാഗമായി കൽപറ്റയിൽ യു.ഡി.എഫ് പ്രവർത്തകർ നടത്തിയ വിളംബരജാഥ SATWDL21 പടയൊരുക്കത്തിെൻറ ഭാഗമായി പുൽപള്ളിയിൽ നടത്തിയ വിളംബരജാഥ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.