ബസ്​ അപകടം: 24 വർഷത്തിനുശേഷം ഡ്രൈവർ പിടിയിൽ

കോഴിക്കോട്: അപകടമുണ്ടാക്കിയ ബസിലെ ഡ്രൈവർ 24 വർഷത്തിനുശേഷം പൊലീസ് പിടിയിൽ. 1994ൽ ഉണ്ടായ ബസ് അപകട കേസിലെ പ്രതി കാസർകോട് സ്വദേശി ശശിധരൻ കുട്ടിയാനെയാണ് ട്രാഫിസ് പൊലീസ് പിടികൂടിയത്. കാസർകോട് വിദ്യാനഗർ സർക്കിൾ ഇൻസ്പെക്ടർ ബാബു പെരിങ്ങേത്തി​െൻറ സഹായത്തോടെ കോഴിക്കോട് സിറ്റി ട്രാഫിക്കിലെ സിവിൽ പൊലീസ് ഓഫിസർമാരായ ജയന്ത്, പ്രശാന്ത് എന്നിവർ കാസർേകാട് െവച്ചാണ് പ്രതിയെ അറസ്റ്റുചെയ്തത്. മാവൂർ റോഡിൽ െവച്ചുണ്ടായ അപകട കേസിലെ ബസ് ഡ്രൈവറാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പ്രതി കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. സിറ്റി ട്രാഫിക് സി.െഎ ശ്രീജിത്തിന് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. പ്രതിയെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഇത്ര പഴക്കം ചെന്ന കേസിൽ പൊലീസ് പ്രതിയെ പിടികൂടുന്നത് അത്യപൂർവമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.