വിദ്യാർഥിനിയെ ട്രെയിനിൽ അപമാനിച്ച അധ്യാപകന്​ തടവും പിഴയും

േകാഴിക്കോട്: കലോത്സവ നഗരിയിലേക്കുള്ള യാത്രക്കിടെ െട്രയിനിൽ വിദ്യാർഥിനിയെ ലൈംഗികമായി അപമാനിെച്ചന്ന കേസിൽ അധ്യാപകന് മൂന്നു വർഷം തടവും 20,000 രൂപ പിഴയും. കണിയാമ്പറ്റ മില്ലുമുക്കിൽ പള്ളിത്താഴെ ഷഹീദിനെയാണ് (42) സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റങ്ങൾ തടയാനുള്ള നിയമം (പോക്സോ) പ്രകാരം കോഴിക്കോെട്ട പ്രത്യേക കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസംകൂടി തടവനുഭവിക്കണമെന്നും പിഴസംഖ്യ പെൺകുട്ടിക്ക് നൽകണമെന്നും ഉത്തരവിലുണ്ട്. കൽപറ്റയിൽ ടി.ടി.സിക്ക് പഠിക്കുന്ന വിദ്യാർഥിനിയോട് 2015ൽ തിരൂരിൽ കലോത്സവത്തിനുള്ള യാത്രക്കിടെ അതേ വിദ്യാലയത്തിലെ അധ്യാപകനായ പ്രതി ലൈംഗിക ചുവയോടെ പെരുമാറുകയും ദേഹത്ത് കടന്നുപിടിക്കുകയും ചെയ്തതായാണ് പരാതി. സംഭവത്തിന് ഒരുമാസത്തിനുശേഷം പെൺകുട്ടി മാതാവിനൊപ്പം പനമരം പൊലീസിൽ കൊടുത്ത പരാതിയിൽ റെയിൽവേ പൊലീസ് കുറ്റപത്രം നൽകുകയായിരുന്നു. 13 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 15 രേഖകളും ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.