അമ്പലവയൽ: മൊബൈൽ ഫോണും സ്വർണവും മോഷ്ടിച്ചതിന് യുവാവിനെ അമ്പലവയൽ പൊലീസ് അറസ്റ്റ് ചെയ്തു. ആനപ്പാറ പാടിപ്പറമ്പ് കോളനിയിലെ വൈശാഖ് (19) ആണ് അറസ്റ്റിലായത്. ആനപ്പാറ പാടിപ്പറമ്പ് പ്രദേശത്ത് ഗോപകുമാർ, അപ്പുണി എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. രണ്ടു വീടുകളിൽ നിന്നുമായി രണ്ട് മൊബൈൽ ഫോണുകളും ഒമ്പത് ഗ്രാം സ്വർണവും പ്രതി മോഷ്ടിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. ബത്തേരിയിലെ കടകളിൽ നിന്ന് മോഷണമുതൽ കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.