വയനാട്ടിൽ വീണ്ടും മാവോവാദി സാന്നിധ്യം; മേൽമുറിയിൽ ആറംഗം സായുധ സംഘമെത്തി

*പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു *മാസങ്ങൾക്ക് മുമ്പെത്തിയ അതേ വീട്ടിലാണ് ഇത്തവണയുമെത്തിയത് *സ്ഥലത്ത് പൊലീസ് പരിശോധന നടത്തി വൈത്തിരി: സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷ‍​െൻറ പരിധിയിൽ ഉൾപ്പെടുന്ന പൊഴുതന മേൽമുറിയിൽ സായുധരായ മാവോവാദികൾ വീണ്ടുമെത്തിയതായി വിവരം. കഴിഞ്ഞ എതാനും മാസങ്ങൾക്കുമുമ്പ് മാവോവാദികൾ എത്തിയ പൊഴുതന മേൽമുറി കൊടിയാടൻ മൊയ്തീ​െൻറ വീട്ടിലാണ് ആറംഗ മാവോവാദി സംഘം വെള്ളിയാഴ്ച എത്തിയതായി പറയപ്പെടുന്നത്. ആയുധധാരികളുടെ ഭീഷണിയുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ആറു പേർക്കെതിരെ വൈത്തിരി പൊലീസ് കേസെടുത്തു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതിനും ആയുധ നിയമപ്രകാരവുമാണ് കേസെടുത്തത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെയാണ് കൊടിയാടൻ മൊയ്തീ​െൻറ വീട്ടിലേക്ക് സൈനിക വേഷത്തിൽ തോക്കുമായി ആറുപേർ എത്തിയത്. വീട്ടിലെത്തിയ സംഘം ഉറങ്ങുകയായിരുന്ന മൊയ്തീനെ വിളിച്ചുണർത്തി തോക്കുചൂണ്ടി തങ്ങൾ മാവോവാദികളാണെന്നും ഒച്ചവെക്കരുതെന്നും പറഞ്ഞ് ഭക്ഷണം ആവശ്യപ്പെെട്ടന്നാണ് പരാതി. വീട്ടിൽ ഭക്ഷണമില്ലെന്ന് പറഞ്ഞപ്പോൾ 200 മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മേൽമുറി ടൗണിന് സമീപത്തെ മൊയ്തീൻ നടത്തുന്ന ചായക്കടയിൽ കൊണ്ടുപോയി ഭക്ഷണം എടുത്തുകൊടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന്, കടതുറപ്പിച്ച് ചായപ്പൊടിയും പഞ്ചസാരയും നാല് പാക്കറ്റ് ബണ്ണും റസ്ക്കും ബിസ്ക്കറ്റും വാങ്ങിയശേഷം 20 മിനിേറ്റാളം െചലവഴിച്ചാണ് മാവോവാദികൾ പിരിഞ്ഞു പോയതെന്ന് മൊയ്തീൻ പറയുന്നു. സംഘം ഏകദേശം ഒരു മണിക്കൂറോളം സ്ഥലത്തുണ്ടായിരുന്നുവെന്നും പിന്നീട് കുറിച്യാർമല വനത്തിലേക്ക് കടന്നതായും മൊയ്തീൻ അറിയിച്ചു. നന്നായി മലയാളം സംസാരിക്കുന്നവർ സംഘത്തിലുണ്ടായിരുന്നതായും പറയുന്നു. പരാതിയെ തുടർന്ന് വെള്ളിയാഴ്ച വൈകീട്ടും പൊലീസ് പരിശോധന തുടർന്നു. കൂട്ടത്തിൽ മുമ്പ് എത്തിയവരുണ്ടായിരുന്നെന്നും ഇതിൽ നാലുപേർ തമിഴ് കലർന്ന മലയാളം സംസാരിക്കുന്നവരാെണന്നും മൊയ്തീൻ പറഞ്ഞു. മാവോവാദികൾ പോയതിനെ തുടർന്ന് മൊയ്തീൻ വീട്ടുകാരെ വിളിക്കുകയും ഇവർ എത്തിയശേഷം മൊയ്തീനെ കടയിൽനിന്നു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു. നിലമ്പൂർ സായുധ ഏറ്റുമുട്ടലിനെ തുടർന്ന് ജൂൺ 17നാണ് അഞ്ചംഗ മാവോവാദിസംഘം മൊയ്തീ​െൻറ വീട്ടിലെത്തിയിരുന്നത്. പാതിരാത്രി എത്തിയ സംഘം അന്ന് മൊയ്തീനിൽനിന്ന് ചൂടുവെള്ളവും പഴവും വാങ്ങി തൊട്ട പ്രദേശമായ കറുവൻതോട് ഭൂതാനം കാട്ടുനായ്ക്ക കോളനിയുടെ വിവരങ്ങൾ തിരക്കിയാണ് മടങ്ങിപ്പോയത്. 15 മിനിറ്റോളം സമയം വീട്ടിൽ െചലവഴിച്ച് മടങ്ങിയ ഇവരുടെ കൂട്ടത്തിൽ അന്ന് തോക്കുധാരികളായ നാല് പുരുഷന്മാരും ഒരു വനിതയുമാണ് ഉണ്ടായിരുന്നത്. അന്ന് തണ്ടർ ബോൾട്ടും സായുധസേനയും വനത്തിൽ ദിവസങ്ങളോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. FRIWDL23 വെള്ളിയാഴ്ച രാത്രി മാവോവാദി സംഘം ഭക്ഷണം ചോദിച്ചു വാങ്ങിയ മേൽമുറിയിലെ കൊടിയാടൻ മൊയ്തീ​െൻറ ചായകട FRIWDL24slug ജൂൺ 19ന് പ്രസിദ്ധീകരിച്ച വാർത്ത സംസ്ഥാന സ്കൂൾ ഗെയിംസ്: ഫുട്ബാളിൽ വയനാടിനു രണ്ടാം സ്ഥാനം കൽപറ്റ: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ ഫുട്ബാൾ മത്സരത്തിൽ വയനാടിനു രണ്ടാം സ്ഥാനം. സെമിയിൽ എറണാകുളത്തെ പരാജയപ്പെടുത്തിയ വയനാട് ഫൈനലിൽ തിരുവനന്തപുരത്തെയാണ് നേരിട്ടത്. ഒരു ഗോളിനായിരുന്നു തോൽവി. കല്ലോടി സ​െൻറ് ജോസഫ്സ് യു.പി സ്കൂളിലെ കായികാധ്യാപകൻ അർജുൻ തോമസ് പരിശീലകനും വടുവൻചാൽ ജി.എച്ച്.എസ്.എസിലെ ഗോപാലകൃഷ്ൺ സഹപരിശീലകനുമായ ടീമാണ് ഗെയിംസിൽ ഉജ്ജ്വല നേട്ടം കൈവരിച്ചത്. FRIWDL24 തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ ഫുട്ബാൾ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ വയനാട് ജില്ല ടീം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.