ഉപജില്ല കലോത്സവം; അച്ചടക്കരാഹിത്യം കാണിക്കുന്നവർക്കെതിരെ കർശനനടപടിയെന്ന്​

പാറക്കടവ്: ഈ മാസം 11 മുതൽ 16 വരെ ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന നാദാപുരം ഉപജില്ല കലോത്സവത്തിൽ അച്ചടക്കരാഹിത്യം കാണിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ്. കലാകായികമത്സരമേളകൾ പരസ്പരസൗഹാർദത്തി​െൻറ വേദിയാക്കണമെന്നും ഇതിനെതിരെ പ്രവർത്തിക്കുന്നവരുടെ ശ്രമം ഒറ്റക്കെട്ടായി നേരിടണമെന്നും നാദാപുരം സി.ഐ എം.പി. രാജേഷ് ആവശ്യപ്പെട്ടു. ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന സർവകക്ഷിയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഴുവൻ സ്റ്റേജുകളിലും പരിസര പ്രദേശങ്ങളിലുമെല്ലാം നിരീക്ഷണകാമറ സ്ഥാപിക്കും. ഷാഡോ പൊലീസ് ഉൾപ്പെടെ കൂടുതൽ പൊലീസ്സേനയുടെ സേവനവും ഉപയോഗപ്പെടുത്തും. യോഗം ജില്ലപഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. വളയം എസ്.ഐ ബിനുലാൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തൊടുവയിൽ മഹ്മൂദ്, വി.കെ. ഭാസ്കരൻ, പി.ആർ. രവീന്ദ്രൻ, ഹാരിസ് കൊത്തികുടി, ടി.എം.വി. ഹമീദ്, മഠത്തിൽ മഹ്മൂദ്, ഷഫീഖ് വാച്ചാൽ, മരുന്നോളി കുഞ്ഞബ്ദുല്ല, എൻ.കെ. കുഞ്ഞിക്കേളു, പ്രദീപൻ, ടി. ബഷീർ, നിസാർ, കെ.സി. റഷീദ്, കെ.കെ. ഉസ്മാൻ, സാനിഷ് കുമാർ, മോഹനൻ പാറക്കടവ്, സുനി തോട്ടാൽ, അൻസാർ കൊല്ലാടൻ, ടി.കെ. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.