നാദാപുരം- മുട്ടുങ്ങൽ സംസ്ഥാനപാതയിൽ നിറയെ കുഴികൾ

നാദാപുരം: പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുഷ്കരമായി നാദാപുരം- മുട്ടുങ്ങൽ സംസ്ഥാനപാത. നാദാപുരം മുതൽ കൈനാട്ടി വരെയുള്ള 12 -കിലോമീറ്റർ റോഡിലാണ് നിറയെ കുഴികൾ രൂപപ്പെട്ടത്. ഇതിൽ നാദാപുരം മുതൽ ഓർക്കാട്ടേരി വരെയുള്ള ഏഴ് കിലോമീറ്റർ നീളത്തിലാണ് വാഹന യാത്ര ഏറെ ദുഷ്കരമായത്. പരിഷ്‌കരണ പ്രവൃത്തിക്ക് ലക്ഷങ്ങൾ ബജറ്റിൽ അനുവദിച്ചു എന്നുപറഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും പരിഷ്‌കരണം അനിശ്ചിതമായി നീളുകയാണ്. റോഡി​െൻറ ശോച്യാവസ്ഥക്കെതിരെ നാദാപുരം നിയോജകമണ്ഡലം യൂത്ത്‌ ലീഗ്‌ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ റോഡ് ഉപരോധിക്കും. തൊഴിലാളി യൂനിയൻ യോഗം നാദാപുരം: ഈ മാസം ഒമ്പത്, 10, 11 തീയതികളിൽ സംയുക്ത ട്രേഡ് യൂനിയൻ പാർലമ​െൻറിലേക്ക് നടത്തുന്ന മാർച്ച് വിജയിപ്പിക്കാൻ കെ.എസ്.ഇ.ബി സംയുക്തതൊഴിലാളി യൂനിയൻ യോഗം തീരുമാനിച്ചു. സംയുക്തതൊഴിലാളി, ഓഫിസർ സംഘടന, കരാർ തൊഴിലാളികൾ മാർച്ചിൽ പങ്കെടുക്കും. യോഗം ഇ.കെ. വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. യു. പ്രേമൻ പാമ്പിരിക്കുന്ന്, ടി.വി.പി. സുരേഷ് ബാബു, മുഹമ്മദലി, ചന്ദ്രമോഹനൻ, കെ.കെ. മജീദ്, ടി.എം. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.