നാദാപുരം: വില്‍പനക്കായി കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പൊതികളുമായി യുവാവിനെ നാദാപുരം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. വളയം പാറക്കടവ് റോഡില്‍ വളയം വില്ലേജ് ഓഫിസിന് സമീപത്തെ നാമത്ത് ഹാരിസ് (33)നെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.കെ. ഷാജിയും സംഘവും പിടികൂടിയത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെ നാദാപുരം തലശ്ശേരി റോഡില്‍ മൊദാക്കര പള്ളിക്ക് മുന്‍വശം വാഹന പരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലായത്. തലശ്ശേരി ഭാഗത്ത് നിന്ന് നാദാപുരത്തേക്ക് വരുകയായിരുന്ന കെ.എല്‍-13 എസ് 7131 നമ്പര്‍ ആള്‍ട്ടോ കാര്‍ കൈകാണിച്ച് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് കാറിനുള്ളില്‍നിന്ന് കഞ്ചാവ് കണ്ടെത്തിയതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 25 ഓളം ചെറിയ പൊതികളിലാക്കി വില്‍പനക്ക് കൊണ്ടുവരുകയായിരുന്നു കഞ്ചാവ്. കാറും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ടുദിവസം മുമ്പ് തലശ്ശേരി സ്വദേശിയെ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയിരുന്നു. പ്രിവൻറീവ് ഓഫിസര്‍ എ.കെ. ശ്രീജിത്ത്, സി.ഇ.ഒമാരായ കെ. ഷിറാജ്, പ്രമോദ് പുളിക്കൂല്‍, സി.എന്‍. സുരേഷ്, ടി.പി. ഷാജി എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.