കോഴിക്കോട്: ബാങ്കുജീവനക്കാരുടെ കലാ സാംസ്കാരിക സംഘടനയായ നവതരംഗത്തിെൻറ ആഭിമുഖ്യത്തിൽ 22ാമത് അഖിലകേരള ബാലചിത്ര രചന മത്സരവും ഇന്ത്യ ക്വിസും നവംബർ 12ന് കോഴിക്കോട് ടൗൺഹാളിൽ നടക്കും. രാവിലെ ഒമ്പതിന് ചിത്രരചന മത്സരം ആരംഭിക്കും. ആറു വിഭാഗങ്ങളായി നഴ്സറി മുതൽ ഹൈസ്കൂൾ തലം വരെയുള്ള കുട്ടികൾക്ക് മത്സരത്തിൽ പെങ്കടുക്കാം. ഒാരോ വിഭാഗത്തിലും ഏറ്റവും മികച്ച ചിത്രത്തിന് സ്വർണ മെഡലും സമ്മാനാർഹമാകുന്ന മറ്റു ചിത്രങ്ങൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റും നൽകും. വരക്കാനുള്ള കടലാസ് സംഘാടകർ നൽകും. മുൻകൂട്ടി രജിസ്ട്രേഷൻ ആവശ്യമില്ല. ഇന്ത്യയുടെ ചരിത്രം, രാഷ്ട്രീയം, സംസ്കാരം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്ക് പ്രത്യേകമായി ഇന്ത്യ ക്വിസ് നടത്തും. രണ്ടുപേരടങ്ങുന്ന ടീം ആയാണ് പെങ്കടുക്കേണ്ടത്. ഒരു സ്കൂളിൽനിന്ന് എത്ര ടീമുകൾക്കും പെങ്കടുക്കാം. നവംബർ 12ന് രാവിലെ 11.30ന് പ്രാഥമിക മത്സരങ്ങളും ഉച്ചക്ക് രണ്ടുമണിക്ക് ഫൈനൽ റൗണ്ട് മത്സരങ്ങളും നടക്കും. വിജയികൾക്ക് കാഷ് അവാർഡും സ്കൂളിന് ഷീൽഡും നൽകും. സ്കൂൾ യൂനിഫോമിലാണ് ഹാജരാവേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447638507.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.