യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമമെന്ന് പരാതി

കൊടുവള്ളി: യുവാവിനെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമമെന്ന് പരാതി. കിഴക്കോത്ത് കച്ചേരിമുക്ക് വടക്കേതൊടുകയില്‍ നജീബി​െൻറ മകന്‍ ജുനൈദി(19)നെയാണ് കാറിലും ബൈക്കിലുമായെത്തിയ എട്ടംഗ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ഓമശ്ശേരിയില്‍ നിന്ന് ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന ജുനൈദിനെ പിന്തുടര്‍ന്ന സംഘം ആരാമ്പ്രത്ത് വെച്ച് ബൈക്കില്‍ കാറിടിച്ച് തെറിപ്പിച്ചശേഷം ബലമായി കാറില്‍ കയറ്റി ക്രൂരമായി മർദിക്കുകയും രാത്രി ഒരു മണിയോടെ താമരശ്ശേരി അമ്പായത്തോട്ടില്‍ റോഡരികില്‍ തള്ളുകയുമായിരുന്നുവത്രേ. ശരീരമാസകലം ഗുരുതര പരിക്കുപറ്റിയ ജുനൈദ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആരാമ്പ്രം അങ്ങാടിയിലെ സി.സി.ടി.വിയില്‍ സംഘമെത്തിയ വാഹനങ്ങള്‍ പതിഞ്ഞിട്ടുണ്ട്. കൊടുവള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.