റോഡ് വികസനത്തിന് ഭൂമി വിട്ടുനൽകാത്ത സി.പി-എം ഏരിയ സെക്രട്ടറിയുടെ നടപടി വിവാദത്തിൽ

നാദാപുരം: ഗെയിൽ പൈപ്പ് ലൈനിനായി ഭൂമി ഏറ്റെടുക്കുേമ്പാൾ കിടപ്പാടവും കൃഷിയിടവും നഷ്ടപ്പെടുന്ന പാവങ്ങളെ സി.പി.എം തീവ്രവാദികളായി ചിത്രീകരിക്കുമ്പോൾ റോഡ് വികസനത്തിന് ഭൂമി വിട്ടുനൽകാത്ത പാർട്ടി സെക്രട്ടറിയുടെ നടപടി വിവാദമായി. നാലര കോടി ചെലവിൽ നിർമിക്കുന്ന വളയത്തെ മഞ്ചാന്തറ പുതുക്കയം റോഡ് വികസത്തിനായി സമീപിച്ചപ്പോൾ ത​െൻറ വീടി​െൻറ മതിൽ പൊളിച്ചുമാറ്റി ഭൂമി വിട്ടുനൽകില്ലെന്ന സി.പി.എം ഏരിയ സെക്രട്ടറി പി.പി. ചാത്തുവി​െൻറ നടപടിയാണ് വിവാദമായത്. നിലവിലെ റോഡ് 10 മീറ്റർ വീതിയിൽ വികസിപ്പിക്കാനാണ് പൊതുമരാമത്ത് വകുപ്പ് പദ്ധതി. ഇതി‍​െൻറ ഭാഗമായി കഴിഞ്ഞദിവസം ജനകീയ കമ്മിറ്റി റോഡ് അളന്നു തുടങ്ങിയിരുന്നു. പഞ്ചായത്ത് പ്രസിഡൻറ് എം. സുമതി ചെയർപേഴ്സനും മുൻ പഞ്ചായത്ത് പ്രസിഡൻറും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ ടി.പി. കുമാരൻ കൺവീനറുമായാണ് ജനകീയ കമ്മിറ്റി. മഞ്ചാന്തറ മുതൽ റോഡിനിരുവശത്തുമുള്ളവർ ഭൂമി വിട്ടുനൽകാൻ തയാറായിരുന്നു. റോഡി​െൻറ മധ്യത്തിൽനിന്ന് ഇരുവശത്തേക്കും അഞ്ചു മീറ്റർ വീതം വികസിപ്പിക്കാനാണ് കമ്മിറ്റി തീരുമാനം. നേരത്തേ വളയം മുതൽ മഞ്ചാന്തറ വരെ റോഡ് വികസിപ്പിച്ചതും ഇതേരീതിയിലാണ്. റോഡ് വികസനത്തി​െൻറ ഭാഗമായി ഇ.കെ. വിജയൻ എം.എൽ.എയുടെ നേതൃത്വത്തിൽ ഒന്നാംഘട്ടം അളവെടുപ്പ് പൂർത്തിയാക്കുകയുണ്ടായി. കഴിഞ്ഞ ദിവസം ബാക്കിയുള്ള ഭാഗം കൺവീനറും കമ്മിറ്റി അംഗങ്ങളും കരാറുകാരും അളക്കുകയുണ്ടായി. എന്നാൽ, ചാത്തുവിനെ സമീപിച്ചപ്പോൾ ഭൂമി വിട്ടുനൽകാനാവില്ലെന്ന നിലപാടെടുക്കുകയായിരുന്നു. പ്രശ്നം വഷളായതോടെ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.പി. കണ്ണൻ ഉൾപ്പെടെയുള്ളവർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. കത്തിക്കുത്ത് കേസിൽ പ്രതി റിമാൻഡിൽ; 10 പേർക്കെതിരെ കേസ് നാദാപുരം: യുവാക്കളെ കുത്തി പരിക്കേൽപിച്ച കേസിൽ അറസ്റ്റിലായ പ്രതി റിമാൻഡിൽ. വളയം സ്വദേശി നാമത്ത് സിറാജിനെയാണ് (19) നാദാപുരം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്. സംഭവത്തോടനുബന്ധിച്ച് 10 പേർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. നാദാപുരം അരയാക്കൂൽ റോഡിൽവെച്ചാണ് പറയംകണ്ടി സുഹൈൽ (19), താഴെകണ്ടി റമീസ് (19) എന്നിവർക്ക് കത്തിക്കുത്തേറ്റത്. നേരത്തേയുള്ള കുടിപ്പകയെ തുടർന്ന് മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് തിരിച്ചുവരുന്നതിനിടെ സിറാജുമായുണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തിൽ കലാശിച്ചത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. അ ക്രമസംഭവങ്ങൾക്കുശേഷം നിസ്സാര പരിക്കേറ്റ് ആശുപത്രിയിലെത്തി മുങ്ങിയവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ സുഖം പ്രാപിച്ചുവരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.