കുറ്റ്യാടി: ടൗണിൽ സ്വകാര്യ ബസ് കാറിലും ഗുഡ്സ് ഒാേട്ടായിലുമിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. കോഴിക്കോട് റോഡിൽ മരമില്ലിനു സമീപമുണ്ടായ അപകടത്തിൽ ഗുഡ്സ് ഒാേട്ടാ ൈഡ്രവർ പുറവൂരിലെ മുഹമ്മദിനും കാർ ൈഡ്രവർക്കുമാണ് പരിക്കേറ്റത്. കുറ്റ്യാടി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരെയും പിന്നീട് വിദഗ്ധ പരിശോധനക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. റോഡരികിൽ നിർത്തിയിട്ട കാർ മുന്നോട്ടെടുത്തപ്പോൾ പെട്ടെന്ന് എത്തിയ കെ.എസ്.ആർ.ടി.സി ബസ് േബ്രക്കിട്ടു. ഇതോടെ പിന്നാലെ വന്ന സ്വകാര്യ ബസ് കെ.എസ്.ആർ.ടി.സിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ കാറിലും മില്ലിനു സമീപം നിർത്തിയ ഗുഡ്സിലും ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ മുന്നോട്ട് നീങ്ങിയ ഗുഡ്സ് ഒാേട്ടാ ടെലിഫോൺ തൂണും ഇടിച്ചു വീഴ്ത്തി. അത് മറ്റൊരു കാറിൽ വീണ് അതിനും കോടുപാടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.