സമരം തുടരുമെന്ന്​ കരാറുകാർ

കോഴിക്കോട്: ജി.എസ്.ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളെ തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കരാറുകാർ കഴിഞ്ഞ 100 ദിവസമായി തുടരുന്ന ടെൻഡർ ബഹിഷ്കരണ സമരം സർക്കാറി​െൻറ ഭാഗത്തുനിന്ന് അനുകൂലമായ നടപടികൾ ഉണ്ടാകാത്തതിനാൽ ശക്തമായി മുന്നോട്ടുപോകാൻ തീരുമാനിച്ചു. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കരാറുകാരുടെ സംയുക്ത കൺവെൻഷനിലാണ് തീരുമാനം. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.വി. ജലീലുദ്ദീൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ പി. കിഷൻചന്ദ്, എം.എ. ഗഫൂർ (വടകര താലൂക്ക് സെക്രട്ടറി) ആശംസയും ടി.ടി. ജയദേവൻ സ്വാഗതവും െഎ.കെ. നിഖിൽ കുമാർ നന്ദിയും പറഞ്ഞു. തപാൽ ഏജൻറുമാരുടെ ഒഴിവ് കോഴിക്കോട്: തപാൽ വകുപ്പി​െൻറ സ്പീഡ് പോസ്റ്റ് സേവനം ആവശ്യമുള്ള കോഴിക്കോട് നഗരപരിധിയിലെ ഉപഭോക്താക്കളിൽനിന്നും ഉരുപ്പടികൾ ശേഖരിച്ച് കോഴിക്കോട് ഹെഡ്പോസ്േറ്റാഫിസിലെ സ്പീഡ് പോസ്റ്റ് സ​െൻററിൽ എത്തിക്കുന്നതിനായി താൽക്കാലികാടിസ്ഥാനത്തിൽ ഏജൻറുമാരെ നിയമിക്കുന്നു. മാർക്കറ്റിങ് അഭിരുചിയുള്ള യുവതീയുവാക്കൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം വെള്ളക്കടലാസിൽ അപേക്ഷ തയാറാക്കി നവംബർ 15 ന് മുമ്പ് അപേക്ഷിക്കണം. ശേഖരിക്കുന്ന കത്തുകളുടെ എണ്ണത്തിനും തൂക്കത്തിനും ആനുപാതികമായായിരിക്കും വേതനം. ഇരുചക്രവാഹനമുള്ളവർക്ക് മുൻഗണന. കെ. സുകുമാരൻ, സീനിയർ സൂപ്രണ്ട് ഒാഫ് പോസ്റ്റ് ഒാഫിസ്, കാലിക്കറ്റ് ഡിവിഷൻ, 673005 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.