കോഴിക്കോട്: മീസിൽസും റുബെല്ലയും തുടച്ചുമാറ്റുക എന്ന ലക്ഷ്യവുമായി ഒക്ടോബർ മൂന്നിന് ആരംഭിച്ച എം.ആർ കുത്തിെവപ്പ് യജ്ഞം ഒരു മാസം പൂർത്തിയാവുമ്പോൾ ജില്ലയിൽ 59.2 ശതമാനം പേർക്ക് കുത്തിവെപ്പെടുത്തു. ആകെ 7,38,694 കുട്ടികൾക്കാണ് ജില്ലയിൽ കുത്തിവെപ്പ് നൽകാനുള്ളത്. ഇതിൽ 4,37,227 കുട്ടികൾക്ക് നവംബർ മൂന്നുവരെ കുത്തിവെപ്പ് നൽകിക്കഴിഞ്ഞു. വാക്സിൻ വിരുദ്ധരുടെ പ്രചാരണത്താൽ ജില്ലയിൽ തുടക്കം മന്ദഗതിയിലായിരുന്നു. ജില്ല കലക്ടർ യു.വി. ജോസിെൻറ നേതൃത്വത്തിൽ നടത്തിയ പരിശ്രമങ്ങളാണ് സ്ഥിതി മെച്ചപ്പെടുത്തിയത്. ഇതിനായി വിദ്യാഭ്യാസ വകുപ്പ് അധികൃതരുടേയും സ്വകാര്യ ആശുപത്രി മാനേജ്മെൻറിേൻറയും സ്കൂൾ മാനേജർമാരുടേയും പ്രത്യേക യോഗങ്ങൾ കലക്ടറേറ്റിൽ ചേർന്ന് പ്രതിദിന അവലോകന യോഗങ്ങൾ നടത്തിയിട്ടുണ്ട്. ഹിമായത്തുൽ ഇസ്്ലാം ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ രക്ഷാകർതൃ യോഗത്തിൽ ജില്ല കലക്ടർ പങ്കെടുത്തു. തുടർന്ന് നടത്തിയ പ്രതിരോധ കുത്തിവെപ്പിൽ വിദ്യാലയത്തിലെ 1265 വിദ്യാർഥികളിൽ 833 പേർ കുത്തിവെപ്പെടുത്തു. ഡി.എം.ഒ ഡോ. വി. ജയശ്രീ, ആരോഗ്യ കേരളം ജില്ല േപ്രാഗ്രാം മാനേജർ ഡോ. ഇ. ബിജോയ്, ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ. സരള നായർ, അൽ -അബീർ ഫാമിലി മെഡിക്കൽ സെൻററിലെ ഡോ. മെഹ്റൂഫ്് രാജ്, ഡോ. രവി, പ്രധാനാധ്യാപകൻ ഡോ. ഫൈസൽ, ലോകാരോഗ്യ സംഘടന പ്രതിനിധി ഡോ. സൈറാ ബാനു, ജില്ല മാസ് മീഡിയ ഓഫിസർ ബേബി നാപ്പള്ളി എന്നിവർ പി.ടി.എ മീറ്റിങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.