പേരാമ്പ്ര: വീട്ട് തടങ്കലിലായ ഹാദിയയുടെ ജീവൻ രക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടുക എന്നാവശ്യപ്പെട്ട് എസ്.ഐ.ഒ, ജി.ഐ.ഒ പേരാമ്പ്ര ഏരിയകമ്മിറ്റികൾ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് പേരാമ്പ്ര ഏരിയ സെക്രട്ടറി ഇസ്മാഈൽ നൊച്ചാട് ഉദ്ഘാടനം ചെയ്തു. സി.കെ. സഈദ് അധ്യക്ഷത വഹിച്ചു. മുബശ്ശിർ, ഷിഫാന ആയിഷ മന്ന എന്നിവർ സംസാരിച്ചു. മാതൃഭാഷ ദിനാചരണം നന്തിബസാർ: കെ.എസ്.എസ്.പി.യു മേലടി ബ്ലോക്ക് സാംസ്കാരിക വേദി സംഘടിപ്പിച്ച മാതൃഭാഷ ദിനാചരണം തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. ഹനീഫ ഉദ്ഘാടനം ചെയ്തു. കവി മോഹനൻ നടുവത്തൂർ മുഖ്യ പ്രഭാഷണം നടത്തി. തിക്കോടി നാരായണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻറ് പി.വി. കൈരളി, എൻ.കെ. രാഘവൻ, എം.കെ. പ്രേമൻ, ടി. കുഞ്ഞിരാമൻ, ഇബ്രാഹിം തിക്കോടി, വി.പി. നാണു, വി.ഐ. ഹംസ, കെ. ഗോവിന്ദൻ എന്നിവർ സംസാരിച്ചു. തുടർന്നു നടന്ന കലാപരിപാടികളിൽ വിനീത, ആർദ്ര ശിവാനി, യദുകൃഷ്ണ, മനീഷ എന്നിവർ കവിതകൾ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.