നന്തിബസാർ: കൊയിലാണ്ടി പുതിയ ബസ്സ്റ്റാൻഡിനുമുന്നിൽ ഓവർ ബ്രിഡ്‌ജിന് സമീപം നിർത്തിയിട്ട ബൈക്ക് മോഷണം പോയി. മൂടാടിസദേശിയും, ബ്ലോക് പഞ്ചായത്ത് മുൻ പ്രസിഡൻറുമായ സതീശെൻറ KL 18 B 8934 നമ്പർ ഹീറോ ഹോണ്ട പാഷൻപ്ലസ് ബൈക്കാണ് മോഷണംപോയത്. വ്യഴാഴ്ച രാവിലെ കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ സഹോദരൻ ജയനാണ് ബൈക്ക് സ്റ്റാൻഡിനടുത്ത് പാർക്ക് ചെയ്തത്. കൊയിലാണ്ടി പൊലീസിൽ പരാതിനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.